മാനഗരം, കൈതി, മാസ്റ്റർ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ച സംവിധായകനാണ് ലോകേഷ് കനകരാജ്. ഇപ്പോഴിതാ ഉലകനായകൻ കമൽ ഹാസനെ നായകനാക്കി അദ്ദേഹമൊരുക്കിയ തന്റെ പുതിയ ചിത്രമാണ് വിക്രം. ഫഹദ് ഫാസിൽ, മക്കൾ സെൽവൻ വിജയ് സേതുപതി, ചെമ്പൻ വിനോദ്, കാളിദാസ് ജയറാം, നരെയ്ൻ, ശിവാനി നാരായണൻ, അർജുൻ ദാസ് തുടങ്ങിയവരാണ് ഇതിൽ കമൽ ഹാസനൊപ്പം അഭിനയിച്ചിരിക്കുന്നതെന്നത് കൊണ്ട് തന്നെ, വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ ഈ ചിത്രം കാത്തിരിക്കുന്നത്. എന്നാൽ ഇപ്പോഴിതാ, അവരുടെ ആവേശം വാനോളമെത്തിക്കുന്ന പുതിയ വാർത്തയാണ് വരുന്നത്. തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യയും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട് എന്നതാണ് ആ വാർത്ത. ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ ഒരു കാമിയോ റോളിലാണ് സൂര്യ എത്തുന്നതെന്നാണ് വിവരം.
മെയ്15 ന് നടക്കുന്ന വിക്രത്തിന്റെ ഓഡിയോ ആന്‍ഡ് ട്രെയ്‌ലര്‍ ലോഞ്ചിനും സൂര്യ എത്തുമെന്ന് വാർത്തകൾ വരുന്നുണ്ട്. ചിത്രത്തിന്റെ സെറ്റില്‍ വന്ന് സൂര്യ കമല്‍ഹാസനെ സന്ദര്‍ശിക്കുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം വൈറലായി മാറിയിരുന്നു. കമൽ ഹാസൻ തന്നെ, തന്റെ നിർമ്മാണ ബാനർ ആയ രാജ് കമൽ ഇന്റർനാഷനലിന്റെ കീഴിൽ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് അനിരുദ്ധ് രവിചന്ദർ, കാമറ ചലിപ്പിച്ചത് മലയാളിയായ ഗിരീഷ് ഗംഗാധരൻ, എഡിറ്റ് ചെയ്തിരിക്കുന്നത് ഫിലോമിൻ രാജ് എന്നിവരാണ്. ഈ ചിത്രത്തിന്റെ പോസ്റ്ററുകൾ, മേക്കിങ് വീഡിയോ, ഇതിലെ ഒരു ഗാനമെന്നിവ ഇപ്പോഴേ സൂപ്പർ ഹിറ്റാണ്. ജൂൺ മൂന്നിന് ആഗോള റിലീസായി എത്തുന്ന ഈ ചിത്രത്തിന്റെ ഒറ്റിറ്റി റൈറ്റ്സ് മാത്രം 125 കോടി രൂപയ്ക്കാണ് വിറ്റ് പോയത്. രത്നകുമാറും ലോകേഷ് കനകരാജും ചേര്‍ന്നാണ് വിക്രമിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
Confirmed @Suriya_offl In #Vikrampic.twitter.com/Bv0wJOT7xp
— Karthik Ravivarma (@Karthikravivarm) May 11, 2022