റീലീസിന് മുമ്പ് തന്നെ 230 കോടിയോളം സ്വന്തമാക്കി രജനികാന്ത് ചിത്രം കാലാ…

Advertisement

സൗത്ത് ഇന്ത്യ മുഴുവൻ നാളത്തെ ഒരു ദിവസത്തിനു വേണ്ടിയാണ് കാത്തിരിക്കുന്നത്. കബാലിക്ക് ശേഷം തരംഗം സൃഷ്ടിക്കാൻ സാക്ഷാൽ രജനികാന്ത് കരികാലനായി നാളെ അവതരിക്കും. മിനി സ്റ്റുഡിയോ ബാനറിൽ ധനുഷ് തന്നെയാണ് ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത്. പാ രഞ്ജിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. നാനാ പട്ടേക്കർ , സമുതിരകനി , ഹുമ ഖുറേഷി തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായി ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഈ രജനികാന്ത് ചിത്രത്തിന്റെ പ്രധാന ആകർഷണം എന്നത് 35 വർഷങ്ങൾക്ക് ശേഷം സൗദ്യ അറേബ്യയിൽ റീലീസ് ചെയ്യാൻ ഒരുങ്ങുന്ന ആദ്യ ഇന്ത്യൻ ചിത്രം കൂടിയാവും കാലാ . റിലീസ് മുമ്പ് തന്നെ റെക്കോർഡുകൾ മറുവശത്ത് രജനികാന്ത് തകർത്തു കൊണ്ടിരിക്കുകയാണ്. ചിത്രം 230 കോടിയോളം രൂപ പ്രീ ബിസിനസ്സിലൂടെ സ്വന്തമാക്കി കഴിഞ്ഞു.

ഇന്ത്യയിലെ ഓരോ സംസ്ഥാനത്തിൽ നിന്നും 155 കോടിയോളം തീയട്രിക്കൽ റൈറ്റ്സിലൂടെ നിർമ്മാതാവ് ധനുഷ് സ്വന്തമാക്കി. തമിഴ് നാട്ടിൽ നിന്ന് മാത്രം 60 കോടി സ്വന്തമാക്കി അതുപോലെ ആന്ധ്ര – തെലുങ്കാന 33 കോടിയും കേരളത്തിൽ നിന്ന് 10 കോടിയും ബാക്കിയുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് 7 കൂടിയും രജനികാന്ത് ചിത്രം സ്വന്തമാക്കി. ഓവർസീസ് റൈറ്റ്സ് ഏകദേശം 45 കോടിയോളം രൂപയ്ക്കാണ് പോയത്. കർണാടകയിലെ റീലീസിനെ സംബന്ധിച്ച് ഒരു വിവരം ഇതുവരെ ലഭിച്ചില്ല അവസാന നിമിഷം വിറ്റു പോകും എന്ന് ഉറപ്പുള്ള ചിത്രം അവിടെയും നിന്നും ചെറിയ തോതിൽ കോടികൾ വാരും. ചിത്രത്തിന്റെ ബ്രോഡ്കാസ്റ്റ് അവകാശം 70 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയത് അതുപോലെ ഓഡിയോ അവകാശം 5 കൊടിക്കും വിറ്റു പോയി . ആകെ മൊത്തം കാല സിനിമയുടെ പ്രീ ബിസിനസ്സ് 230 കോടി റീലീസിന് മുന്ന് സ്വന്തമാക്കി. രഞ്ജിനികാന്തിന്റെ കബാലിയുടെ തന്നെ 218 പ്രീ ബിസിനസ്സ് റെക്കോർഡാണ് കാല തകർത്തിരിക്കുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close