മമ്മൂട്ടി മലയാളത്തിന്റെ മാത്രമല്ല; പേരൻപിലെ അഭിനയത്തെ പ്രകീർത്തിച്ചു ഡെലഗേറ്റുകൾ..!

Advertisement

മെഗാസ്റ്റാർ മമ്മൂട്ടി നായകനായ പേരൻപ് എന്ന തമിഴ് ചിത്രം ഇന്നലെ ഗോവ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചു. റാം സംവിധാനം ചെയ്ത ഈ ചിത്രത്തിന് ഗംഭീര അഭിപ്രായമാണ് ചിത്രം കണ്ട പ്രേക്ഷകരിൽ നിന്നും ഡെലഗേറ്റുകളിൽ നിന്നും ലഭിക്കുന്നത്. മമ്മൂട്ടിയുടേയും സാധനയുടെയും അവിസ്മരണീയ പ്രകടനമാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളിലൊന്നായ അമുദൻ എന്ന അച്ഛന്റെ വേഷം ചെയ്ത മമ്മൂട്ടിക്ക് വമ്പൻ പ്രശംസയാണ് ലഭിക്കുന്നത്. ചിത്രം കാണുന്നവരുടെ എല്ലാം മനസ്സ് നിറക്കുന്ന പ്രകടനമാണ് ഈ ചിത്രത്തിൽ മമ്മൂട്ടി കാഴ്ച വെച്ചിരിക്കുന്നത് എന്നാണ് ഏവരും അഭിപ്രായപ്പെടുന്നത്. ഈ ചിത്രത്തിൽ മമ്മൂട്ടിയെ കാസ്റ്റ് ചെയ്തതിനു ഒരു മലയാളി നന്ദി പറഞ്ഞപ്പോൾ മമ്മൂട്ടി മലയാളത്തിന്റെ മാത്രമല്ല തമിഴിന്റേതു കൂടിയാണ് എന്നാണ് ഒരു ഡെലഗേറ്റ് പറഞ്ഞത്.

മമ്മൂട്ടിയുടെ സിനിമ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളുടെ ഒപ്പം ഇനി മുതൽ അമുദൻ എന്ന വേഷവും ചേർത്ത് വെക്കാം എന്ന് അവർ പറയുന്നു. മമ്മൂട്ടിയുടെ മകൾ ആയി അഭിനയിച്ച സാധന വെങ്കടേഷ് എന്ന പെൺകുട്ടിയുടെയും അസാധാരണ പ്രകടനം ഈ ചിത്രത്തിന്റെ മാറ്റു കൂട്ടി. മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ നടിയാണ് സാധന. സ്പാസ്റ്റിക് പാരാലിസിസ് എന്ന രോഗം ബാധിച്ച കുട്ടിയെ ആണ് പേരൻപ് എന്ന ഈ ചിത്രത്തിൽ സാധന അവതരിപ്പിച്ചിരിക്കുന്നത്. പ്രേക്ഷകരുടെയും ഡെലഗേറ്റുകളുടെയും അഭ്യർത്ഥന പ്രകാരം നാളെ ഈ ചിത്രം ഒരിക്കൽ കൂടി ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കും. അധികം വൈകാതെ തന്നെ ഈ ചിത്രം തീയേറ്ററുകളിൽ എത്തുമെന്നാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്. അഞ്ജലി, സുരാജ് വെഞ്ഞാറമൂട്, സിദ്ദിഖ് എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close