ആദരാഞ്ജലികള്‍ അര്‍പ്പിച്ചുള്ള മനോരോഗികളുടെ പോസ്റ്റിന് ശ്രീനിവാസന്റെ പ്രതികരണം..!

Advertisement

കഴിഞ്ഞ ദിവസമാണ് പ്രശസ്ത മലയാള നടനും സംവിധായകനും രചയിതാവുമായ ശ്രീനിവാസൻ ആരോഗ്യ പ്രശ്നങ്ങൾ കാരണം ആശുപത്രിയിൽ ആണെന്ന വാർത്ത വന്നത്. അതിനു ശേഷം അദ്ദേഹത്തിന്റെ ആരോഗ്യ നിലയിൽ പുരോഗതി ഉണ്ടെന്നും ഇപ്പോൾ അദ്ദേഹത്തിന് കുഴപ്പം ഒന്നുമില്ലെന്നും വാർത്തകൾ വന്നിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ പതിവുപോലെ തന്നെ, ജീവനോടെയുള്ള ആളിന് വരെ ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടുള്ള വ്യാജ പോസ്റ്റുകൾ പ്രചരിക്കാൻ തുടങ്ങിയിരുന്നു. ഇപ്പോഴിതാ ഈ വ്യാജ പ്രചാരണങ്ങൾക്ക് എതിരെ ശ്രീനിവാസന്റെ പ്രതികാരണം എന്തായിരുന്നു എന്ന് പങ്കു വെക്കുകയാണ് നിര്‍മാതാവും തിരക്കഥാകൃത്തുമായ മനോജ് രാംസിങ്. താൻ അദ്ദേഹത്തോട് സംസാരിച്ചു എന്നും, അപ്പോൾ അദ്ദേഹം തന്നോട് പറഞ്ഞ വാക്കുകളാണ് പങ്കു വെക്കുന്നതെന്നും പറഞ്ഞു കൊണ്ടാണ് മനോജ് ആ വാക്കുകൾ കുറിച്ചത്.

മനോജ് തന്റെ ഫേസ്ബുക് പേജിൽ കുറിച്ച, ശ്രീനിവാസന്റെ വാക്കുകൾ ഇങ്ങനെ, “ആള്‍ക്കാര്‍ ആദരവോടെ തരുന്നതല്ലേ, ഒന്നും പാഴാക്കണ്ട, കിട്ടുന്നതൊക്കെ എനിക്ക് തന്നേക്ക്… കൂടുതലായി പോയാല്‍ കുറച്ചു മനോജിന് തന്നേക്കാം”. ഐസിയുവിൽ കിടക്കുന്ന ശ്രീനിയേട്ടനോട് താൻ ചേച്ചിയുടെ ഫോണിൽ സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ഇതാണെന്നാണ് മനോജ് കുറിച്ചത്. ശ്രീനിയേട്ടന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടുള്ള ചില മനോരോഗികളുടെ പോസ്റ്റിന്റെ കാര്യം പറഞ്ഞപ്പോൾ ഉള്ള ശ്രീനിയേട്ടന്റെ ചിരിച്ചുകൊണ്ടുള്ള മറുപടിയാണ് മുകളിൽ പറഞ്ഞത് എന്നും, ആ മറുപടി കൊണ്ടു തന്നെ താനായി ഈ പോസ്റ്റിൽ ഒന്നും കൂട്ടിച്ചേർക്കുന്നില്ല എന്നും മനോജ് പറയുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് ശ്രീനിവാസനെ ഈ കഴിഞ്ഞ മാർച്ച് മുപ്പതിന് അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിലെ അതിതീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close