മലയാള സിനിമയിലെ ഏറ്റവും കഴിവുള്ള സംഗീത സംവിധായകനാണ് ഗോപി സുന്ദർ. ‘നോട്ട്ബുക്ക്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമലേക്ക് രംഗ പ്രവേശനം നടത്തിയ ഗോപി സുന്ദർ പിന്നീട് ചുരുങ്ങിയ സമയം കൊണ്ടായിരുന്നു മലയാളത്തിലെ തന്നെ മുൻനിര സംഗീത സംവിധായകരിൽ ഒരാളായി മാറിയത്. അവസാനമായി അദ്ദേഹം സംഗീതം നിർവഹിച്ച ചിത്രമാണ് ‘അബ്രഹാമിന്റെ സന്തതികൾ’, അതിലെ പഞ്ചാത്തല സംഗീതത്തിന് കുറെയേറെ പ്രശംസകൾ അദ്ദേഹത്തെ തേടിയെത്തി. റിലീസിനായി ഒരുങ്ങുന്ന മലയാള ചിത്രങ്ങളിൽ നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ‘കായംകുളം കൊച്ചുണ്ണി’ യിലെ സംഗീതവും പഞ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നതും ഗോപി സുന്ദറാണ്.
I want this voice to sing my song , my dear friends Pls help me to find this amazing talent ???❤️❤️❤️
Posted by Gopi Sunder on Friday, June 29, 2018
ഒരു നല്ല കലാകാരൻ എന്ന നിലയിൽ നല്ല വ്യക്തിത്വത്തിന് ഉടമയും കൂടിയാണ് അദ്ദേഹം. പല കലാകാരന്മാരെയും സിനിമയിലേക്ക് കൈപിടിച്ചു കൊണ്ട് വന്നതും ഗോപി സുന്ദർ തന്നെയാണ്. നല്ല കഴിവുള്ളവരെ കണ്ടാൽ അംഗീകാരനും തന്റെ ഗാനങ്ങളിൽ തന്നെ അവസരം നൽകുവാനും യാതൊരു മടിയും ഇല്ലാത്ത സംഗീത സംവിധായകനാണ് ഗോപി സുന്ദർ. കുറച്ചു മണിക്കൂറുകൾക്ക് മുമ്പ് ഒരു നാട്ടുമ്പുറത്തുള്ള വ്യക്തി സോഷ്യൽ മീഡിയയിൽ ആലപിച്ച ഗാനത്തിന് പുറകെയായിരുന്നു ഗോപി സുന്ദർ. കമൽ ഹാസൻ നായകനായിയെത്തിയെ വിശ്വരൂപത്തിലെ ‘ഉന്നയ് കാണാത് നാൻ’ എന്ന തുടങ്ങുന്ന ഗാനം വളരെ അനായസത്തോട് കൂടി പാടിയ ഈ കലാകാരനെ ഇത്രെയും പെട്ടന്ന് കണ്ടത്തി തരണമെന്നും തന്റെ അടുത്ത ചിത്രത്തിൽ ഈ ശബ്ദമാണ് താൻ ആഗ്രഹിക്കുന്നതെന്ന് ഗോപി സുന്ദർ തന്റെ ഫേസ്ബുക്ക് പേജിൽ അറിയിക്കുകയുണ്ടായി. എന്നാൽ നിമിഷ നേരം കൊണ്ട് സിനിമ പ്രേമികൾ അദ്ദേഹത്തിന്റെ മുഴുവൻ വിവരങ്ങളും ഗോപി സുന്ദറിന് അയച്ചു കൊടുത്തു. രാകേഷ് ഉണ്ണി എന്നാണ് അദ്ദേഹത്തിന് പേര്, കൂടുതൽ വിവരങ്ങൾ ഒന്ന് തന്നെ പുറത്തു വിട്ടട്ടില്ല എന്നാൽ വൈകാതെ തന്നെ ഗോപി സുന്ദറിന്റെ അടുത്ത ചിത്രത്തിൽ രാകേഷിന്റെ ശബ്ദം മലയാളികൾക്ക് കേൾക്കാൻ സാധിക്കും.