കാത്തിരിപ്പിന്റെ ഇരട്ടി മുതലാവും; ഇനി വരുന്ന ആ മമ്മൂട്ടി ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തി രചയിതാവ്..!

Advertisement

മെഗാ സ്റ്റാർ മമ്മൂട്ടി ഇപ്പോൾ നവാഗതയായ രഥീന ഒരുക്കുന്ന പുഴു എന്ന ചിത്രത്തിലാണ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഇതിനു മുൻപ് അമൽ നീരദ് ഒരുക്കിയ ഭീഷ്മ പർവ്വം എന്ന ചിത്രം പൂർത്തിയാക്കിയ മമ്മൂട്ടി, ഇനി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കാൻ പോകുന്ന ചിത്രത്തിലാണ് അഭിനയിക്കുക എന്നാണ് സൂചന. എന്നാൽ പ്രേക്ഷകർ ഏറെ നാളായി കാത്തിരിക്കുന്ന ഒരു മമ്മൂട്ടി ചിത്രവും ഈ വർഷം തന്നെ ഷൂട്ടിംഗ് ആരംഭിക്കും എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്. എസ് എൻ സ്വാമി രചിച്ചു കെ മധു സംവിധാനം ചെയ്യാൻ പോകുന്ന സിബിഐ 5 എന്ന ചിത്രമാണ് അത്. ഈ വർഷം ആദ്യം തുടങ്ങാനിരുന്ന ചിത്രം കോവിഡ് പ്രതിസന്ധി മൂലമാണ് നീണ്ടു പോയത്. സിബിഐ സീരിസിലെ അഞ്ചാം ഭാഗമായി എത്തുന്ന ഈ ചിത്രം ബാസ്‌ക്കറ്റ് കില്ലിംഗ് എന്ന കൊലപാതക രീതിയും തുടർന്നുള്ള സിബിഐ അന്വേഷണവുമാണ് പ്രേക്ഷകരുടെ മുന്നിൽ എത്തിക്കുക എന്ന് രചയിതാവ് എസ് എൻ സ്വാമി പറയുന്നു. ഈ ചിത്രം എത്താനായി കാത്തിരിക്കുന്നവർക്ക് ആ കാത്തിരിപ്പിന്റെ ഇരട്ടി മുതലാവും എന്നും അത്ര ഗംഭീരമായിരിക്കും ഈ ചിത്രമെന്നുമാണ് എസ് എൻ സ്വാമി പറയുന്നത്.

1988 ഇലാണ്‌ ഒരു സിബിഐ ഡയറികുറിപ്പ് എന്ന എന്ന ചിത്രം റിലീസ് ചെയ്യുന്നത്. സൂപ്പർ ഹിറ്റായി മാറിയ ആ ചിത്രത്തിന് പിന്നീട് ജാഗ്രത, സേതു രാമയ്യർ സിബിഐ, നേരറിയാൻ സിബിഐ എന്നീ മൂന്നു ഭാഗങ്ങൾ കൂടി പുറത്തു വന്നു. ആദ്യത്തേയും മൂന്നാമത്തെയും ഭാഗങ്ങൾ സൂപ്പർ വിജയം നേടിയപ്പോൾ രണ്ടും നാലും ഭാഗങ്ങൾ ശ്രദ്ധിക്കപ്പെട്ടില്ല. അത് തങ്ങൾ ധൃതി പിടിച്ചു ആ ഭാഗങ്ങൾ ചെയ്തത് കൊണ്ടാണെന്നും ഇപ്പോൾ ഈ അഞ്ചാം ഭാഗം വലിയ ഇടവേളക്ക് ശേഷം ആണ് വരുന്നത് എന്നത് കൊണ്ട് തന്നെ ഈ ഭാഗം ഗംഭീരമാകുമെന്നാണ് കെ മധുവും പറയുന്നത്. സമയമെടുത്ത് പൂർത്തിയാക്കിയ തിരക്കഥയാണ് ഈ ചിത്രത്തിന്റേത് എന്നും അണിയറ പ്രവർത്തകർ പറയുന്നു. ഒന്നാം ഭാഗം ഇറങ്ങി ഒരു വർഷം കഴിഞ്ഞു രണ്ടാം ഭാഗം വന്നപ്പോൾ പിന്നീട് 15 വർഷം കഴിഞ്ഞാണ് മൂന്നാം ഭാഗം എത്തിയത്. അതിനു ശേഷം തൊട്ടടുത്ത വർഷം തന്നെ നാലാം ഭാഗം പുറത്തു വന്നു. ഇപ്പോൾ പതിനാറു വർഷം കഴിഞ്ഞാണ് ഈ സീരിസിലെ അഞ്ചാം ഭാഗം ഒരുങ്ങുന്നത്. ഒന്നും മൂന്നും ഭാഗങ്ങൾ പോലെ ഗംഭീര വിജയം ഈ അഞ്ചാം ഭാഗവും നേടുമെന്ന് തന്നെയാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close