ഇന്ത്യൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്‌ സർവ്വേ; മികച്ച നടൻ ഫഹദ് ഫാസിൽ; മികച്ച പത്തിൽ ആറും മലയാള ചിത്രങ്ങൾ..!

Advertisement

ഇന്ത്യൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്‌ നടത്തിയ സർവ്വേയിൽ 2021ലെ മികച്ച പത്ത് ഇന്ത്യൻ ചിത്രങ്ങൾ ഏതൊക്കെയെന്നുള്ള ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോൾ, മലയാള സിനിമയ്ക്കു അഭിമാന നേട്ടം. പത്തിൽ ആറ് ചിത്രങ്ങളും മലയാളത്തിൽ നിന്നാണ് ഉള്ളത്. അതുപോലെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടതും മലയാളി നടനായ ഫഹദ് ഫാസിൽ ആണ്. മഹേഷ് നാരായണൻ സംവിധാനം ചെയ്ത മാലിക് എന്ന ചിത്രത്തിലെ പ്രകടനത്തിന് ആണ് ഫഹദ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്. മറ്റൊരു മലയാളി നടനായ ടോവിനോ തോമസ്, ബോളിവുഡ് താരം വിക്കി കൗശൽ എന്നിവർ മികച്ച രണ്ടാമത്തെ നടനുള്ള അവാർഡ് പങ്കിട്ടു. മിന്നൽ മുരളി എന്ന ചിത്രത്തിലെ പ്രകടനമാണ് ടോവിനോയെ അവാർഡിന് അർഹൻ ആക്കിയത് എങ്കിൽ, സർദാർ ഉദ്ധം എന്ന ചിത്രത്തിലെ പ്രകടനമാണ് വിക്കി കൗശലിനു ഈ അവാർഡ് നേടിക്കൊടുത്തത്.

ജിയോ ബേബി സംവിധാനം ചെയ്ത ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ നിമിഷ സജയൻ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. ഗീലി പുച്ഛി എന്ന ചിത്രത്തിലെ പ്രകടനത്തിന് ബോളിവുഡ് താരം കൊണ്കണ ശർമയും നിമിഷക്കൊപ്പം മികച്ച നടിക്കുള്ള അവാർഡ് പങ്കിട്ടു. ഹസീൻ ദിൽറുബ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ താപ്സി പന്നു ആണ് മികച്ച രണ്ടാമത്തെ നടിയായി തിരഞ്ഞെടുക്കപ്പെട്ടത്‌. മിന്നൽ മുരളി, കള, ജോജി, നായാട്ട്, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, തിങ്കളാഴ്ച നിശ്ചയം എന്നിവയാണ് മികച്ച പത്തു ചിത്രങ്ങളുടെ ലിസ്റ്റിൽ ഇടം നേടിയ ആറ് മലയാള ചിത്രങ്ങൾ. മറാത്തി ചിത്രം ഡിസൈപ്പിൾ ആണ് ഈ ലിസ്റ്റിലെ ഒന്നാം സ്ഥാനം നേടിയെടുത്തത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close