കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ ഒട്ടേറെ പേർ പങ്കു വെച്ച ഒരു വീഡിയോ ആയിരുന്നു ശാന്ത ബാബു എന്ന സാധാരണക്കാരിയുെട പാട്ട്. ജോലി സ്ഥലത്ത് വച്ച് പാടിയ പാട്ടാണ് ശാന്ത ബാബുവിനെ കേരളം മുഴുവൻ ഏറെ പ്രശസ്തയാക്കിയത്. ഇപ്പോഴിതാ ഇൗ പാട്ടുകാരിയെ തേടി സിനിമാവസരവും എത്തിയിരിക്കുകയാണ്. ശാന്ത ബാബു പാടുന്ന ഇൗ വീഡിയോ ശ്രദ്ധയിൽപ്പെട്ട സിനിമ-സംഗീത സംവിധായകനായ നാദിർഷയാണ് ഈ പാട്ടുകാരിക്ക് സിനിമയിൽ അവസരമൊരുക്കാൻ പോകുന്നത്. താൻ സംഗീതം ചെയ്യുന്നതോ സംവിധാനം ചെയ്യുന്നതോ ആയ സിനിമയിൽ ശാന്താ ബാബുവിന് പാടാൻ അവസരം ഒരുക്കും എന്ന് നാദിർഷ പ്രമുഖ മാധ്യമത്തോട് വെളിപ്പെടുത്തി.
Superb???
Posted by Nadhirshah on Monday, October 29, 2018
കൂലിപ്പണിക്കാരിയായ ശാന്തയുടെ പാട്ടും ശബ്ദവും വളരെ മികച്ചതാണെന്ന് അഭിപ്രായപ്പെട്ട നാദിർഷ ഇൗ കലാകാരിയെ വളർത്തേണ്ടത് നമ്മളെ പോലുള്ളവരുടെ കടമ കൂടിയാണെന്നും അഭിപ്രായപ്പെട്ടു. സിനിമയിൽ അവസരം നൽകുമെന്ന കാര്യം ശാന്തയെ നേരിട്ട് വിളിച്ചു അറിയിച്ചു എന്നും ഇതിനു മുൻപ് പാടിയിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ല എന്ന സത്യസന്ധമായ മറുപടിയാണ് ആ കലാകാരി നൽകിയത് എന്നും നാദിർഷ പറഞ്ഞു. ഇനിയങ്ങോട്ട് ഈ കലാകാരിയുടെ സമയം ആയിരിക്കും എന്നും നാദിർഷ പറയുന്നു. ഹൌ ഓൾഡ് ആർ യു എന്ന റോഷൻ ആൻഡ്രൂസ്- മഞ്ജു വാര്യർ ചിത്രത്തിലെ വിജനതയിൽ എന്ന് തുടങ്ങുന്ന ഗാനമാണ് വൈറൽ ആയ ആ വിഡിയോയിൽ ശാന്ത ബാബു ആലപിക്കുന്നത്. വീഡിയോ ഏറെ വൈറൽ ആയതോടെ ഒട്ടേറേ അവസരങ്ങൾ ഇവരെ തേടിയെത്തുമെന്ന് പ്രതീക്ഷയിലാണ് സോഷ്യൽ മീഡിയയും. ഇപ്പോൾ ഇങ്ങനെ ഉള്ള ഒരുപാട് പ്രതിഭകൾക്ക് സോഷ്യൽ മീഡിയ മറ്റുള്ളവരുടെ ശ്രദ്ധ നേടാനും അത് വഴി സിനിമയിൽ എത്താനും സാധിക്കുന്നുണ്ട്.