Tuesday, June 6

ബ്ലോക്ക്ബസ്റ്റർ മോഹൻലാൽ ചിത്രത്തിന്റെ സംവിധായകന്റെ പുതിയ ചിത്രത്തിൽ നായകൻ ഷെയിൻ നിഗം..!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

മലയാള സിനിമയിലെ സൂപ്പർ ഹിറ്റ് സംവിധായകരിൽ ഒരാളാണ് ഭദ്രൻ. ഒരുപിടി മികച്ച ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ചിട്ടുള്ള അദ്ദേഹം എക്കാലവും ഓര്മിക്കപ്പെടുന്നത്. ബ്ലോക്ക്ബസ്റ്റർ മോഹൻലാൽ ചിത്രമായ സ്ഫടികം സംവിധാനം ചെയ്തയാളെന്ന പേരിലാണ്. മലയാള സിനിമയിലെ ക്ലാസ്സിക്കായി മാറിയ ഈ ചിത്രം ഇന്നും പ്രേക്ഷകരുടെ ഏറ്റവും പ്രീയപ്പെട്ട ചിത്രങ്ങളിലൊന്നാണ്. അദ്ദേഹം അവസാനമൊരുക്കിയതും ഒരു മോഹൻലാൽ ചിത്രമായിരുന്നു. മോഹൻലാൽ ഇരട്ട വേഷത്തിലെത്തിയ ഉടയോൻ എന്ന ആ ചിത്രം ശ്രദ്ധിക്കപ്പെട്ടത് അതിലെ അച്ഛൻ കഥാപാത്രമായി മോഹൻലാൽ നടത്തിയ പ്രകടനത്തിന്റെ പേരിലായിരുന്നു. ഇപ്പോഴിതാ പതിനേഴു വർഷത്തെ ഇടവേളയ്ക്കു ശേഷം ഭദ്രൻ തിരിച്ചെത്തുകയാണ്. ഷെയിൻ നിഗമിനെ നായകനാക്കി ഒരു ചിത്രമൊരുക്കി കൊണ്ടാണ് അദ്ദേഹം തിരിച്ചു വരുന്നത്.

സൗബിന്‍ ഷാഹിറിനെ നായകനാക്കി 2019ല്‍ അദ്ദേഹം പ്രഖ്യാപിച്ച ജൂതൻ എന്ന ചിത്രമാണ് ഇപ്പോൾ ഷെയിൻ നിഗമിനെ നായകനാക്കി എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതിന്റെ ടൈറ്റിലും ചില കഥാപാത്രങ്ങളും മാറാന്‍ സാധ്യതയുണ്ടെന്നും വാർത്തകൾ പറയുന്നു. വരുന്ന സെപ്റ്റംബറിൽ ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങാരംഭിക്കുമെന്നാണ് വിവരങ്ങൾ വരുന്നത്. അതിനു മുൻപ്, തന്റെ ക്ലാസിക് ചിത്രമായ സ്ഫടികം അതിനൂതനമായ സാങ്കേതിക വിദ്യയുടെ അകമ്പടിയോടെ പുതുക്കി റീറിലീസ് ചെയ്യാൻ പോവുകയാണ് ഭദ്രൻ. അതിന്റെ ജോലികളും പുരോഗമിക്കുകയാണ്. കുറച്ചു നാൾ മുൻപ് റിലീസ് ചെയ്ത ഭൂതകാലം എന്ന ചിത്രത്തിലെ ഷെയിൻ നിഗമിന്റെ പ്രകടനത്തെ ഏറെയഭിനന്ദിച്ചു കൊണ്ട് ഭദ്രൻ മുന്നോട്ടു വന്നിരുന്നു. സസ്പെന്‍സും പ്രണയവും നിറഞ്ഞ ഒരു ചിത്രമായിരിക്കും ഭദ്രന്റെ ജൂതനെന്നാണ് സൂചന. എസ്. സുരേഷ് ബാബു രചിച്ച ഈ ചിത്രത്തിൽ ജോജു ജോര്‍ജ്ജ്, മംമ്ത മോഹന്‍ദാസ്, ഇന്ദ്രന്‍സ്, ജോയ് മാത്യു, ഷറഫുദ്ദീന്‍ എന്നിവരുമുണ്ടാകുമെന്നു വാർത്തകളുണ്ട്.

Photo Courtesy: Aneesh Upaasana

Did you find apk for android? You can find new Free Android Games and apps.
Share.

About Author