Tuesday, June 6

ഞെട്ടിക്കുന്ന മേക്ക് ഓവറിൽ ഷാരൂഖ് ഖാൻ; പത്താൻ സെറ്റിൽ നിന്നുള്ള ചിത്രങ്ങൾ വൈറൽ..!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ബിഗ് ബഡ്ജറ്റ് ആക്ഷൻ ചിത്രമാണ് പത്താൻ. വാർ എന്ന സൂപ്പർ ഹിറ്റ് ഹൃത്വിക് റോഷൻ- ടൈഗർ ഷെറോഫ് ചിത്രത്തിന് ശേഷം സിദ്ധാർത്ഥ് ആനന്ദ് ഒരുക്കിയ ഈ ചിത്രത്തിന്റെ റിലീസ് ഡേറ്റ് ഈ അടുത്തിടെ ആണ് പുറത്തു വിട്ടത്. 2023 ജനുവരി 25 നു ആണ് ഈ ചിത്രം പുറത്ത് വരിക എന്നത് ഷാരൂഖ് ഖാൻ തന്നെ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ആണ് അറിയിച്ചത്. അതിനൊപ്പം അദ്ദേഹം പങ്കു വെച്ച വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറി. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ആണ് ഈ ചിത്രം വരുന്നത് എന്നും അവർ പറഞ്ഞിരുന്നു.

ഇപ്പോഴിതാ ഈ ചിത്രത്തിന്റെ സെറ്റിൽ നിന്നുള്ള ഷാരൂഖ് ഖാന്റെ ചിത്രങ്ങൾ വൻ പ്രചാരം നേടുകയാണ്. ഈ സിനിമക്ക് വേണ്ടി വലിയ ഫിസിക്കൽ മേക്ക് ഓവർ ആണ് ഷാരൂഖ് ഖാൻ നടത്തിയിരിക്കുന്നത് എന്നു ഇപ്പോൾ പുറത്തു വന്ന ചിത്രങ്ങളിൽ നിന്നും വ്യക്തമാണ്. മുടി നീട്ടി വളർത്തിയ ലുക്കിലാണ് അദ്ദേഹം ഇതിൽ പ്രത്യക്ഷപ്പെടുന്നത്. യാഷ് രാജ് ഫിലിംസ് നിർമ്മിക്കുന്ന ഈ ചിത്രം അവരുടെ അന്പതാമത്തെ നിർമ്മാണ സംരംഭം കൂടിയാണ്. ബോളിവുഡ് സൂപ്പർ താരം ജോണ് അബ്രഹാം വില്ലൻ ആയി എത്തുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് ദീപിക പദുക്കോൺ ആണ്. ഒരു സ്പൈ ത്രില്ലർ ആയി ഒരുക്കിയ ഈ ചിത്രത്തിൽ ബോളിവുഡ് സൂപ്പർസ്റ്റാർ ആയ സൽമാൻ ഖാൻ, ടൈഗർ എന്ന തന്റെ സൂപ്പർ ഹിറ്റ് സ്പൈ കഥാപാത്രമായി അതിഥി വേഷത്തിലും എത്തുന്നുണ്ട്.

Did you find apk for android? You can find new Free Android Games and apps.
Share.

About Author