Tuesday, June 6

നെറ്റ്ഫ്ലിക്സ് ചിത്രത്തിലൂടെ ഷാരൂഖിന്റെ മകൾ അഭിനയ രംഗത്തേക്ക്; കൂടുതൽ വിവരങ്ങൾ ഇതാ..!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

ബോളിവുഡിന്റെ കിംഗ് ഖാൻ ഷാരൂഖ് ഖാൻ ഇപ്പോൾ ഒരുപിടി ചിത്രങ്ങളുമായി തിരക്കിലാണ്. ഒരു ഇടവേളയ്ക്കു ശേഷമാണു ഷാരൂഖ് ഖാൻ ഇപ്പോൾ ചിത്രങ്ങൾ ചെയ്യുന്നത്‌. തുടർ പരാജയങ്ങൾ മൂലം അദ്ദേഹം തന്റെ കരിയറിൽ ഒരു ബ്രേക്ക് എടുത്തിരുന്നു. ഇപ്പോൾ സിദ്ധാർഥ് ആനന്ദ് ചിത്രമായ പത്താൻ പൂർത്തിയാക്കിയ ഷാരൂഖ് ഖാൻ, ആറ്റ്‌ലി ചിത്രത്തിലും അഭിനയിക്കുന്നുണ്ട്. ലയൺ എന്നാണ് ഇതിന്റെ പേര് എന്ന് അനൗദ്യോഗിക റിപ്പോർട്ടുകൾ വരുന്നുണ്ട്. അതിനു ശേഷം രാജ് കുമാർ ഹിറാനി ഒരുക്കുന്ന ചിത്രത്തിൽ ആയിരിക്കും ഷാരൂഖ് ഖാൻ അഭിനയിക്കുക. എന്നാൽ അദ്ദേഹത്തിന്റെ മകനും മകളും സിനിമയിലേക്ക് എത്തുകയാണ് എന്ന വിവരവും പുറത്തു വന്നിരിക്കുന്നു. മകൻ ആര്യൻ ഖാൻ രചയിതാവും സഹസംവിധായകനുമൊക്കെയായി ആണ് സിനിമയിലേക്ക് എത്താൻ പ്ലാൻ ചെയ്യുന്നത് എങ്കിൽ, മകൾ സുഹാന അഭിനേതാവായി തന്നെയാണ് എത്താൻ പോകുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഇന്ത്യ ടുഡേ റിപ്പോർട്ട് പ്രകാരം നെറ്റ്ഫ്ലിക്സ് ചിത്രത്തിലൂടെയാകും സുഹാനയുടെ ബോളിവുഡ് അരങ്ങേറ്റം എന്നാണ് സൂചന. താരപുത്രി എന്ന നിലയിൽ ഇപ്പോൾ തന്നെ ഒരുപാട് ആരാധകർ ഉള്ള ആളാണ് സുഹാന. സോയ അക്തർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലൂടെ ബോളിവുഡിലെ കുറേ താരപുത്രന്മാരും പുത്രിമാരും അരങ്ങേറ്റം കുറിക്കാൻ പോകുന്നു എന്ന് വാർത്തകൾ വന്നിരുന്നു. ലോക പ്രശസ്തമായ ആർച്ചീ കോമിക്സിന്റെ ചലച്ചിത്ര ആവിഷ്കാരമാണ് സോയ അക്തർ ഒരുക്കുന്നത് എന്നാണ് സൂചന. പാശ്ചാത്യ വേഷത്തിലും ഇന്ത്യൻ വേഷത്തിലും എത്തുന്ന ഇതിലെ ഒരു കഥാപാത്രമാകും സുഹാന ചെയ്യുക എന്നാണ് വാർത്തകൾ വരുന്നത്. ആർച്ചീ ആൻഡ്രൂസ്, ബെറ്റി കൂപ്പർ, വെറോണിക്ക ലോഡ്ജ്, റെഗ്ഗി മാന്റിൽ, ജഗ്ഗ് ഹെഡ് എന്നു വിളിക്കുന്ന ഫോർസിത്ത് ജോൺസ് എന്നീ കൗമാരക്കാരെ പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്ന ആർച്ചീ കോമിക്സ് പരമ്പരയുടെ ഇന്ത്യൻ വേർഷൻ ആണ് താൻ ചെയ്യാൻ പോകുന്നത് എന്ന് കഴിഞ്ഞ വർഷമാണ് സോയാ അക്തർ പ്രഖ്യാപിച്ചത്.

ഫോട്ടോ കടപ്പാട്: ട്വിറ്റർ

Did you find apk for android? You can find new Free Android Games and apps.
Share.

About Author