മോഹൻലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം ‘മരക്കാർ അറബിക്കടലിന്റെ സിംഹ’ത്തിന്റെ സെറ്റ് വർക്കുകൾ ആരംഭിച്ചു..

Advertisement

മലയാള സിനിമയിയിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടുകളിൽ ഒന്നാണ് പ്രിയദർശൻ- മോഹൻലാൽ എന്നിവരുടേത്, ഒപ്പം എന്ന സൂപ്പർഹിറ്റ് ചിത്രമാണ് ഈ കൂട്ടുകെട്ടിൽ അവസാനമായി പിറന്നത്. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ബ്രഹ്മാണ്ഡ ചിത്രമായ ‘മരക്കാർ അറബിക്കടലിന്റെ സിംഹ’ത്തിലൂടെ വീണ്ടും ഈ കൂട്ടുകെട്ട് ഒന്നിക്കുകയാണ്. നാലാമത്തെ കുഞ്ഞാലി മരക്കാരുടെ ജീവിത കഥയെ ആസ്പദമാക്കിയാണ് ചിത്രീകരിക്കുന്നത്.തിരക്കഥ പൂർത്തിയായ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ അതിശക്തമായി തന്നെ നടന്നു കൊണ്ടിരിക്കുകയാണ്. സെറ്റ് വർക്കുകൾ കോഴിക്കോട് ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. സാബു സിറിലാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. ബാഹുബലി, യന്തിരൻ തുടങ്ങിയ ബ്രഹ്മാണ്ഡ ചിത്രങ്ങളിൽ പ്രൊഡക്ഷൻ ഡിസൈനർ ആവുകയും 4 തവണ നാഷണൽ അവാർഡ് ജേതാവ് കൂടിയാണ് അദ്ദേഹം. മലയാളത്തിൽ ഇതുവരെ കാണാത്ത ബ്രഹ്മാണ്ഡ സെറ്റുകൾ തന്നെയാണ് മരക്കാറിന് വേണ്ടി അണിയിച്ചൊരുക്കുന്നത്.

നവംബറിലായിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക. ഐ. വി ശശിയുടെ മകൻ അനി തിരക്കഥ എഴുതുന്നതിൽ പ്രിയനേ സഹായിച്ചിരുന്നു എന്നതും ഒരു പ്രത്യേകതയാണ്. ചരിത്രവും അൽപം ഫിക്ഷനും കലർത്തിയാണ് പ്രിയദർശൻ നാലാമത്തെ കുഞ്ഞാലിയുടെ ജീവിതത്തെ അവതരിപ്പിക്കുക. മോഹൻലാൽ ഇതുവരെ കാണാത്ത വ്യത്യസ്തമായ ലുക്കിലായിരിക്കും ചിത്രത്തിൽ പ്രത്യക്ഷപ്പെടുക.

Advertisement

കുഞ്ഞാലിയുടെ ചെറുപ്പക്കാലം അവതരിപ്പിക്കുന്നത് പ്രണവ് മോഹൻലാലാണ്. മോഹൻലാലും പ്രണവും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന നിലയിൽ സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെയാണ് ചിത്രം കാത്തിരിക്കുന്നത്. വിമാനത്തിലൂടെ ശ്രദ്ധേയമായ ദുർഗ കൃഷ്ണയാണ് ചിത്രത്തിൽ നായികയായിയെത്തുന്നത്. കാലാപാനിക്ക് ശേഷം മോഹൻലാൽ- പ്രഭു ഒന്നിക്കുന്ന ചിത്രം കൂടിയായിരിക്കും ‘മരക്കാർ അറബിക്കടലിന്റെ സിംഹം’. മലയാള സിനിമയുടെ നെടുംതൂണായ മധുവും ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. 20ഓളം പ്രമുഖ താരങ്ങൾ ചിത്രത്തിൽ ഭാഗമാവും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ആശിർവാദ് സിനിമാസിന്റെ ആന്റണി പെരുമ്പാവൂരും കോണ്ഫിഡന്റ് ഗ്രൂപ്പിന്റെ റോയും മൂൻഷോട്ട് എന്റർടൈന്മെന്റ്സിന്റെ സന്തോഷ് ടി. കുരുവിളയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close