മോഹൻലാലിനും പൃഥ്വിരാജ് സുകുമാരനും ഒപ്പം അല്ല; ഇനിയും ജോലി ചെയ്യാൻ ആഗ്രഹം നിവിൻ പോളിക്കൊപ്പം എന്ന് റോഷൻ ആൻഡ്രൂസ്..!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

റോഷൻ ആൻഡ്രൂസിന്റെ പുതിയ ചിത്രമായ കായംകുളം കൊച്ചുണ്ണി ബോക്സ് ഓഫീസ് റെക്കോർഡുകൾ ഭേദിച്ച് കൊണ്ട് മുന്നേറുകയാണ്. നിവിൻ പോളി നായകനായ എത്തിയ ഈ ചിത്രം ഗംഭീര പ്രേക്ഷക പ്രശംസയാണ് നേടിയെടുക്കുന്നത്. കേരളത്തിൽ മാത്രമല്ല, കേരളത്തിന് പുറത്തും ഇന്ത്യക്കു പുറത്തുമെല്ലാം ഗംഭീര കളക്ഷൻ ആണ് ഈ ചിത്രം നേടുന്നത്. ഇപ്പോഴിതാ നിവിൻ പോളിക്കൊപ്പം ജോലി ചെയ്തു തനിക്കു കൊതി തീർന്നിട്ടില്ല എന്ന് സംവിധായകൻ റോഷൻ ആൻഡ്രൂസ് പറയുന്നു. അടുത്തിടെ നടന്ന ഒരു ചാനൽ അഭിമുഖത്തിൽ ആണ് റോഷൻ ആൻഡ്രൂസ് ഈ വെളിപ്പെടുത്തൽ നടത്തിയത്. റോഷന്റെ ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ച താരം മോഹൻലാൽ ആണ്. അതിനു ശേഷം പൃഥ്വിരാജ്, മഞ്ജു വാര്യർ, കുഞ്ചാക്കോ ബോബൻ എന്നിവർക്കൊക്കെ ഒപ്പം റോഷൻ ജോലി ചെയ്തു.

ഇവരിൽ ആരാണ് താരം എന്നാണ് റോഷനോട് അവതാരകൻ ചോദിച്ചത്. തീർച്ചയായും നിവിൻ ആണ് താരം എന്നാണ് റോഷൻ പറഞ്ഞ മറുപടി. കാരണം നിവിനോടൊപ്പം ഇനിയും കൂടുതൽ സിനിമകൾ ചെയ്യണം എന്നാണ് തനിക്കു ആഗ്രഹം എന്നും കൂടുതൽ കൂടുതൽ കഥാപാത്രങ്ങൾ നിവിനെ കൊണ്ട് ചെയ്യിക്കാൻ ആണ് താൻ ആഗ്രഹിക്കുന്നത് എന്നും റോഷൻ പറയുന്നു. അത്രയധികം തനിക്കൊപ്പം നിന്ന നടനാണ് നിവിൻ എന്നും റോഷൻ പറയുന്നു. റോഷൻ ആൻഡ്രൂസിന്റെ ആദ്യ ചിത്രത്തിലെ നായകൻ മോഹൻലാൽ ആയിരുന്നു. അതിനു ശേഷം ഇവിടം സ്വർഗ്ഗമാണു, കാസനോവ, കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങളിലും മോഹൻലാൽ അഭിനയിച്ചിരുന്നു. പൃഥ്വിരാജ് സുകുമാരൻ റോഷൻ ആൻഡ്രൂസിന്റെ മുംബൈ പോലീസ് എന്ന ചിത്രത്തിലൂണ് അഭിനയിച്ചത്. റോഷന്റെ ചിത്രങ്ങളിൽ ഗംഭീര പ്രകടനങ്ങൾ കാഴ്ച വെച്ചവരാണ് മോഹൻലാൽ, പൃഥ്വിരാജ് എന്നിവരെങ്കിലും റോഷൻ നിവിന്റെ പേര് പറഞ്ഞത് നിവിൻ പോളി ആരാധകരെ ഏറെ സന്തോഷിപ്പിച്ചിട്ടുണ്ട്.

Did you find apk for android? You can find new Free Android Games and apps.
Share.

About Author