മോഹൻലാലിനെ പരോക്ഷമായി പിന്തുണച്ചു റസൂൽ പൂക്കുട്ടിയും; ഫേസ്ബുക് പോസ്റ്റ് ശ്രദ്ധ നേടുന്നു..!

Advertisement

സംസ്ഥാന അവാർഡ് ദാന ചടങ്ങിൽ മോഹൻലാലിനെ പങ്കെടുപ്പിക്കരുത് എന്ന് പറഞ്ഞു കുറച്ചു പേര് ഒപ്പിട്ടു മുഖ്യമന്ത്രിക്ക് സമർപ്പിച്ച ഹർജിക്കു എതിരെ പ്രതിഷധം ഇരമ്പുന്നു. ഒപ്പിട്ടു എന്ന് പറഞ്ഞു ലിസ്റ്റിൽ പേരുൾപ്പെടുത്തിയവർ തന്നെ തങ്ങൾ അതിൽ ഒപ്പിട്ടിട്ടില്ല എന്നും, തങ്ങളുടെ പേര് അതിലുൾപ്പെടുത്തിയത് ചതിയാൽ ആണെന്നും പറഞ്ഞു പുറത്തു വന്നതോടെ മോഹൻലാലിനെ ലക്ഷ്യമിട്ടു ചിലർ നടത്തുന്ന നാടകമാണ് ഈ ഒപ്പു ശേഖരണവും ഹർജിയും എന്ന് പൊതുജനങ്ങൾക്ക് വ്യക്തമായി കഴിഞ്ഞു. ഇപ്പോഴിതാ ഈ വിഷയത്തിൽ മോഹൻലാലിനെ പേരെടുത്തു പറയാതെ പിന്തുണച്ചു ഓസ്കാർ അവാർഡ് ജേതാവായ റസൂൽ പൂക്കുട്ടിയും രംഗത്ത് വന്നു കഴിഞ്ഞു. സംസ്ഥാന അവാർഡ് ദാന ചടങ്ങിൽ അവാർഡ് മുഖ്യമന്ത്രി തന്നെ നൽകണം എന്ന വാദത്തോട് താൻ യോജിക്കുന്നു എങ്കിലും മുഖ്യധാരാ സിനിമയിലെ വലിയ താരങ്ങളും ആ വർഷം അവാർഡ് ലഭിക്കാത്ത വലിയ കലാകാരമാരും ആ ചടങ്ങിൽ പങ്കെടുക്കാൻ പാടില്ല എന്ന വാദം തീർത്തും തെറ്റാണെന്നു റസൂൽ പൂക്കുട്ടി പറയുന്നു.

അതുകൊണ്ടു തന്നെയാണ് താൻ അതിൽ ഒപ്പിടാതെ ഇരുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യധാരാ സിനിമയിലെ കലാകാരന്മാരെ വിശിഷ്ട അതിഥികൾ ആയി വിളിക്കുന്നതിൽ ഒരു തെറ്റുമില്ല എന്നും അവർ വന്നത് കൊണ്ട് മറ്റുള്ളവരോ അവാർഡ് ജേതാക്കളോ ആരും ചെറുതാവുന്നതും ഇല്ല എന്നും അതുകൊണ്ടു ഒരു സാംസ്കാരികമായ കുറച്ചിലും സംഭവിക്കുന്നില്ല എന്നും റസൂൽ പൂക്കുട്ടി വിശദീകരിക്കുന്നു. മുഖ്യധാരാ സിനിമയുടെ ഭാഗമായ ഓരോരുത്തരോടും തനിക്കു ഏറെ ബഹുമാനം ആണെന്നും തന്നെ സിനിമയിലേക്ക് ആകർഷിച്ചതും പ്രചോദിപ്പിച്ചതും അവർ ആണെന്നും അദ്ദേഹം പറഞ്ഞു. സിനിമാ എന്ന വ്യവസായത്തെ വളർത്തുന്നതും താങ്ങി നിർത്തുന്നതും അവർ ആണെന്നും അതുകൊണ്ടു തന്നെ അവർക്കു ഇത്തരം വലിയ വേദികളിൽ വിശിഷ്ട അതിഥികൾ ആയി എത്താനുള്ള എല്ലാ അർഹതയും ഉണ്ടെന്നും പറഞ്ഞ റസൂൽ പൂക്കുട്ടി, ഇപ്പോൾ ഈ ഒപ്പു ശേഖരണം നടത്തി വിവാദങ്ങൾ സൃഷ്ടിക്കുന്നവരോട് കാര്യങ്ങൾ മനസ്സിലാക്കാനും ബുദ്ധി വളർച്ചയുള്ളവരെ പോലെ പെരുമാറാനും അപേക്ഷിക്കുകയും ചെയ്യുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close