35 വർഷങ്ങൾക്ക് ശേഷം സൗദി അറേബ്യയിൽ ആദ്യമായി ഒരു ഇന്ത്യൻ സിനിമ റിലീസിന് ഒരുങ്ങുന്നു

Advertisement

സ്റ്റൈൽ മന്നൻ രജനികാന്തിന്റെ റീലീസിനായി ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ‘കാല’. കബാലിക്ക് ശേഷം സംവിധായകൻ പാ.രഞ്ജിത്തായി ഒന്നിക്കുന്ന ഗ്യാങ്സ്റ്റർ ചിത്രം കൂടിയാണ് കാല. കബാലി എന്ന ചിത്രം ഉണ്ടാക്കിയ ഓളം ഇതുവരെ കാല’ക്ക് സൃഷ്ടിക്കാൻ സാധിച്ചിട്ടില്ല എന്നാൽ രജനികാന്ത് എന്ന ഒറ്റ പേരിൽ സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസ് ഇളക്കി മറിക്കാൻ സാധിക്കും എന്നതാണ് സത്യം. കേരളത്തിൽ ചിത്രം 300 ൽ പരം തീയറ്ററുകളിൽ റീലീസിനായി ഒരുങ്ങുകയാണ്. ചിത്രം കേരളത്തിലെത്തിക്കുന്നത് മിനി സ്റ്റുഡിയോ എന്ന ഡിസ്ട്രൂബുഷൻ കമ്പനി വഴി സാക്ഷാൽ ധനുഷ് തന്നെയാണ്. വൻണ്ടർബാർ ഫിലിംസിന്റെ ബാനറിൽ രജനികാന്തിന്റെ മരുമകൻ കൂടിയായ ധനുഷ് തന്നെയാണ് ചിത്രം നിർമ്മിക്കുന്നത് . തമിഴ്, തെലുഗ്, ഹിന്ദി എന്നീ ഭാഷകളിൽ വലിയ റീലീസിനായി ചിത്രം ഒരുങ്ങുകയാണ്.

ഇന്ത്യൻ സിനിമക്ക് തന്നെ അഭിമാനമായി കാല എന്ന ചിത്രം മാറുവാൻ ഇനി ദിവസങ്ങൾ മാത്രം . 35 വർഷങ്ങൾക്ക് സൗദി അറേബ്യയേയിൽ ആദ്യമായി റീലീസ് ചെയ്യാൻ പോകുന്ന ഇന്ത്യൻ ചിത്രമായിരിക്കും ‘കാല’ . ഇന്ന് സാക്ഷാൽ രജനികാന്ത് ഇന്ത്യൻ സിനിമക്ക് കാലയിലൂടെ ഒരു മാറ്റം സൃഷ്ടിച്ചിരിക്കുകയാണ്. നാനാ പെടെക്കർ , സമുതിരകനി , ഹുമ ഖുറേഷി തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിന് അവക്ഷപ്പെടാനുണ്ട്. സന്തോഷ് നാരായണനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം നിർഹിച്ചിരിക്കുന്നത് മുരലിയാണ്. റീലീസിന് ഇനി വെറും 3 ദിവസത്തെ കാത്തിരിപ്പ് മാത്രം.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close