സംവിധാനം ചെയ്യാൻ ആഗ്രഹിച്ചത് ആ മോഹൻലാൽ ചിത്രങ്ങൾ; വെളിപ്പെടുത്തി എസ് എസ് രാജമൗലി..!

Advertisement

മാസ്റ്റർ ഡയറക്ടർ എസ് എസ് രാജമൗലി ഒരുക്കിയ ആർ ആർ ആർ എന്ന ചിത്രം ഇപ്പോൾ ആഗോള റിലീസ് ആയി എത്തിയിരിക്കുകയാണ്. ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ചിത്രമായി ബ്രഹ്മാണ്ഡ റിലീസ് ആയി എത്തിയ ഈ ചിത്രം, അഞ്ചു ഇന്ത്യൻ ഭാഷകളിൽ ഉൾപ്പെടെ എട്ടോളം ഭാഷകളിൽ ആണ് റിലീസ് ചെയ്തിരിക്കുന്നത്. അഞ്ഞൂറ് കോടി രൂപയ്ക്കു മുകളിൽ മുതൽ മുടക്കി ഒരുക്കിയ ഈ ചിത്രം ഒരു ഇന്ത്യൻ സിനിമയ്ക്കു ലഭിച്ച ഏറ്റവും വലിയ റിലീസും ആണ് നേടിയത്. ഇപ്പോഴിതാ ഇതിന്റെ പ്രമോഷന്റെ ഭാഗമായി, പ്രശസ്ത നിരൂപകനായ ഭരദ്വാജ് രംഗനുമായി നടത്തിയ അഭിമുഖത്തിൽ രാജമൗലി വെളിപ്പെടുത്തിയ വാക്കുകൾ വൈറൽ ആവുകയാണ്. മറ്റുള്ളവർ ഒരുക്കിയ ഏതെങ്കിലും ചിത്രങ്ങൾ കണ്ടപ്പോൾ അത് സ്വയം സംവിധാനം ചെയ്യാൻ സാധിച്ചിരുന്നെങ്കിൽ എന്ന് തോന്നിയിട്ടുണ്ടോ എന്നായിരുന്നു രാജമൗലിയോട് ഭരദ്വാജ് രംഗൻ ചോദിച്ചത്.

Advertisement

അതിനു മറുപടിയായി രാജമൗലി പറഞ്ഞത് മോഹൻലാൽ നായകനായ ജീത്തു ജോസഫ് ചിത്രങ്ങളായ ദൃശ്യം, അതിന്റെ രണ്ടാം ഭാഗമായ ദൃശ്യം 2 എന്നിവയെ കുറിച്ച് അങ്ങനെ തോന്നി എന്നാണ്. കാരണം അത്ര ഗംഭീരമായിരുന്നു ആ ചിത്രങ്ങൾ എന്നും രാജമൗലി പറഞ്ഞു. ആദ്യ ഭാഗം ഗംഭീരമായിരുന്നു എങ്കിൽ രണ്ടാം ഭാഗം അതിലും ത്രില്ലിംഗ് ആയിരുന്നു എന്നും ആ ചിത്രത്തിന്റെ തിരക്കഥ അത്ര ശ്കതമായിരുന്നു എന്നും അദ്ദേഹം വിശദീകരിച്ചു. എത്രമാത്രം ചിന്തിച്ചു, ബുദ്ധിപരമായി ആണ് ആ തിരക്കഥ എഴുതിയിരിക്കുന്നതെന്നും, എന്നാൽ അതേ സമയം വളരെ വൈകാരികമായും ലളിതമായും കഥ അവതരിപ്പിക്കാനും കൂടി സാധിച്ച ചിത്രങ്ങളാണ് അതെന്നും രാജമൗലി പറയുന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close