കേരളത്തിന് വേണ്ടി ഒരു കോടി രൂപ സംഭാവന നൽകി തമിഴ് നടനും സംവിധായകനുമായ രാഘവ ലോറൻസ്..!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

തമിഴ് സിനിമയിൽ നിന്നും കേരളത്തിലേക്ക് സഹായം ഒഴുകിയെത്തുന്ന കാര്യം ഞങ്ങൾ നേരത്തെ റിപ്പോർട് ചെയ്തിരുന്നു. 25 ലക്ഷം വീതം നൽകിയ സൂര്യയും കാർത്തിയും കമലഹാസനും വിജയ് സേതുപതിയും 70 നൽകിയ വിജയ്‍യും, 35 ലക്ഷം നൽകിയ വിക്രമും, 10 ലക്ഷം നൽകിയ നയൻ താര, ശിവകാർത്തികേയൻ , സിദ്ധാർഥ് തുടങ്ങിയവരും , 15 ലക്ഷം നൽകിയ ധനുഷും, 1 കോടി നൽകിയ വിജയകാന്തുമെല്ലാം കേരത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയവർ ആണ്. ഇപ്പോഴിതാ പ്രശസ്ത തമിഴ് നടനും സംവിധായകനും സാമൂഹിക പ്രവർത്തകനുമായ രാഘവ ലോറൻസും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നൽകും എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.

കേരളത്തിൽ നേരിട്ട് വന്നു പ്രളയക്കെടുതിയിൽ പെട്ടവരെ സഹായിക്കാൻ ആഗ്രഹമുണ്ടായിരുന്നു എങ്കിലും രക്ഷാപ്രവർത്തനം നടക്കുന്നത് കൊണ്ടും കനത്ത മഴ തുടർന്നത് കൊണ്ടും കൊണ്ട് അന്ന് വരാൻ പറ്റിയില്ല എന്നും രാഘവ ലോറെൻസ് പറയുന്നു. എന്നാൽ ഇപ്പോൾ കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ടു പ്രളയത്താൽ കൂടുതൽ ബാധിക്കപെട്ട സ്ഥലങ്ങൾ അറിയാനും അവിടെ നേരിട്ട് ചെന്ന് സഹായങ്ങൾ ചെയ്യാനുമാണ് തീരുമാനം എന്നാണ് രാഘവ ലോറെൻസ് പറയുന്നത്. ശനിയാഴ്ച മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നും ധന സഹായം കൈമാറുമെന്നും അദ്ദേഹം തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു. കേരളം എത്രയും വേഗം ഇതിനെയൊക്കെ അതിജീവിക്കുമെന്നും കേരളം പുനർനിർമ്മിക്കപ്പെടുമെന്നും രാഘവ ലോറെൻസ് പറയുന്നു. തന്റെ സാമൂഹിക പ്രവർത്തനങ്ങളിലൂടെ ഏറെ ശ്രദ്ധ നേടിയ സിനിമാ താരമാണ് രാഘവ ലോറെൻസ്. ഏതായാലും രാഘവ ലോറൻസിന്റെ ഈ സംഭാവനയിലൂടെ കേരളത്തിലും അദ്ദേഹത്തിന് ഒരുപാട് ആരാധകരെ നേടിക്കൊടുക്കുമെന്നുറപ്പു.

Did you find apk for android? You can find new Free Android Games and apps.
Share.

About Author