ശ്രീനാഥ് ശിവശങ്കരനെ പ്രശംസിച്ചു റഫീഖ് അഹമ്മദ്; ഒരു കുട്ടനാടൻ ബ്ലോഗിലെ സംഗീതം മനോഹരമെന്നു ഗാനരചയിതാവ്..!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

ഐഡിയ സ്റ്റാർ സിംഗറിലൂടെ പ്രശസ്തനായ യുവ ഗായകനാണ് ശ്രീനാഥ് ശിവശങ്കരൻ. തന്റെ ഗാനങ്ങളിലൂടെ പ്രേക്ഷകരുടെ ഇടയിൽ പ്രിയങ്കരനായ ശ്രീനാഥ് ഇപ്പോൾ സംഗീത സംവിധായകൻ ആയും മലയാള സിനിമയിൽ അരങ്ങേറി കഴിഞ്ഞു. മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ ഒരു കുട്ടനാടൻ ബ്ലോഗ് എന്ന ചിത്രത്തിന് വേണ്ടിയാണു ശ്രീനാഥ് ആദ്യമായി സംഗീത സംവിധാനം നിർവഹിച്ചത്. ഈ ചിത്രത്തിലെ മൂന്നു ഗാനങ്ങൾ ഇതിനോടകം റിലീസ് ചെയ്യുകയും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു. ഇപ്പോൾ ശ്രീനാഥിനെ പ്രശംസിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുന്നത് പ്രശസ്ത ഗാന രചയിതാവും ഈ ചിത്രത്തിലെ മാനത്തെ എന്ന് തുടങ്ങുന്ന ഗാനവും രചിച്ച റഫീഖ് അഹമ്മദ് ആണ്. ശ്രീനാഥ് ഈണം നൽകിയ മാനത്തെ എന്ന് തുടങ്ങുന്ന ഗാനത്തിന് വരികൾ എഴുതിയപ്പോൾ മനസ്സിന് വലിയ ആഹ്ലാദം ആണ് ഉണ്ടായതു എന്ന് റഫീഖ് അഹമ്മദ് കുറിക്കുന്നു.

അന്ധമായ അനുകരണങ്ങൾക്കും കാതടപ്പിക്കുന്ന ഒച്ചകൾക്കും പുറകെ പോവാതെ ഹൃദയത്തിൽ തൊടുന്ന മധുരമായ സംഗീത ശൈലിയാണ് ശ്രീനാഥ് എന്ന യുവാവ് പിന്തുടരുന്നത് എന്നതാണ് ആ സന്തോഷത്തിനു കാരണമെന്നാണ് റഫീഖ് അഹമ്മദ് പറയുന്നത്. അത് വളരെയേറെ പ്രതീക്ഷ നൽകുന്നു എന്ന് പറഞ്ഞ അദ്ദേഹം മലയാള ചലച്ചിത്ര ഗാന ശാഖയുടെ മലയാളിത്തമുള്ള തനത് വ്യക്തിത്വം ശ്രീനാഥിനെപോലെയുള്ളവരിലൂടെ ഇനിയും ആവിഷ്കരിക്കപ്പെടും എന്നുമുള്ള പ്രതീക്ഷയും അഭിനന്ദന കുറിപ്പിലൂടെ പങ്കു വെക്കുന്നു. വിജയ് യേശുദാസും മൃദുല വാര്യരും ചേർന്ന് ആലപിച്ച ഈ ഗാനം ഹൃദ്യമായ സംഗീതം കൊണ്ടും മനോഹരമായ ദൃശ്യങ്ങൾ കൊണ്ടും പ്രേക്ഷകരെ ആകർഷിച്ചു കഴിഞ്ഞു. യുവ താരം ഉണ്ണി മുകുന്ദനും ഈ ചിത്രത്തിന് വേണ്ടി ഒരു ഗാനം ആലപിച്ചിട്ടുണ്ട്. സേതു ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് അനന്താ വിഷന്റെ ബാനറിൽ മുരളീധരൻ, ശാന്താ മുരളി എന്നിവർ ചേർന്നാണ്.

Did you find apk for android? You can find new Free Android Games and apps.
Share.

About Author