പുഷ്പ രണ്ടാം ഭാഗത്തിന്‍റെ ഡിജിറ്റൽ റൈറ്റ്സ് 300 കോടി..!

Advertisement

കഴിഞ്ഞ ഡിസംബറിൽ റിലീസ് ചെയ്ത് വമ്പൻ വിജയം നേടിയ തെലുങ്ക് ചിത്രമാണ് അല്ലു അർജുൻ നായകനായി എത്തിയ പുഷ്പ. സൂപ്പർ ഹിറ്റ് സംവിധായകൻ സുകുമാർ ഒരുക്കിയ ഈ ചിത്രം മൂന്നൂറു കോടിക്ക് മുകളിൽ കളക്ഷൻ നേടി അല്ലു അർജുന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായി മാറി. രണ്ടു ഭാഗങ്ങൾ ഉള്ള ഈ ചിത്രത്തിലെ വില്ലനായി എത്തിയത് മലയാളി താരം ഫഹദ് ഫാസിൽ, നായികാ വേഷം ചെയ്തത് രശ്‌മിക മന്ദാന എന്നിവരാണ്. ഇതിന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് വൈകാതെ ആരംഭിക്കുമെന്നാണ് സൂചന. ഈ രണ്ടാം ഭാഗത്തിന് വേണ്ടി അല്ലു അർജുനും രശ്‌മിക മന്ദാനക്കും വമ്പൻ പ്രതിഫലമാണ് ലഭിക്കുകയെന്നും വാർത്തകൾ വന്നിരുന്നു. ഇതിന്റെ ആദ്യ ഭാഗത്തിന്റെ ഹിന്ദി വേർഷൻ മാത്രം നൂറു കോടിക്ക് മുകളിൽ കളക്ഷൻ നേടി പാൻ ഇന്ത്യ തലത്തിലാണ് വിജയം കൊയ്തത്. ഇപ്പോൾ വരുന്ന വാർത്തകൾ പറയുന്നത് പുഷ്പ രണ്ടാം ഭാഗത്തിന് ഓഫർ ചെയ്തിരിക്കുന്ന റെക്കോർഡ് ഡിജിറ്റൽ റൈറ്റ്സിനെ കുറിച്ചാണ്.

പുഷ്പ: ദി റൂൾ എന്ന് പേരിട്ടിരിക്കുന്ന ഈ രണ്ടാം ഭാഗത്തിന് 300 കോടിയുടെ ഡിജിറ്റൽ റൈറ്റ്സ് ഓഫ്ഫർ ആണ് ഒരു സ്ട്രീമിങ് പ്ലാറ്റ്‌ഫോമിൽ നിന്ന് ലഭിച്ചിരിക്കുന്നതെന്നാണ് അറിയാൻ സാധിക്കുന്നത്. പുഷ്പ: ദി റൂൾ എല്ലാ ഭാഷകളിലെയും ഡിജിറ്റൽ അവകാശത്തിനായാണ് ഈ ഓഫർ ലഭിച്ചിരിക്കുന്നത്. ഷൂട്ടിംഗ് പോലും കൃത്യമായി തുടങ്ങാത്ത, എന്ന് റിലീസ് ചെയ്യുമെന്ന് പോലും തീരുമാനിക്കാത്ത ചിത്രത്തിന് ഇത്ര വലിയ ഓഫർ ലഭിച്ചത് സിനിമാ ഇന്ഡസ്ട്രിയെ തന്നെ ഞെട്ടിച്ചിട്ടുണ്ട്. സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ പറയുന്നത് പുഷ്പയുടെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ വിവിധ റൈറ്റ്സുകൾ വിറ്റതിലൂടെ 700 കോടിയോളം നേടിയെടുത്തിട്ടുണ്ട് എന്നാണ്. ഇതിൽ തെന്നിന്ത്യൻ ഭാഷാ തിയേറ്റർ അവകാശവും ഹിന്ദി വേർഷൻ അവകാശവും ഇരുനൂറു കോടി രൂപ വെച്ചാണ് നേടിയതെന്നാണ് സൂചന.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close