മലയാളത്തിലെ പ്രമുഖര്‍ ദിലീപിനെ കുടുക്കാന്‍ ശ്രമിച്ചു

Advertisement

പ്രശസ്ത സിനിമ നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ ഏറെ പഴികള്‍ ഏല്‍ക്കേണ്ടി വന്ന നടനാണ് ദിലീപ്. ആദ്യ ദിവസം മുതല്‍ ദിലീപിനെതിരെ സോഷ്യല്‍ മീഡിയകള്‍ വഴിയും മറ്റ് ചാനല്‍ പത്രങ്ങള്‍ വഴിയും വാര്‍ത്തകള്‍ പ്രചരിച്ചുകൊണ്ടിരുന്നു. ഒരു സമയം കഴിഞ്ഞപ്പോള്‍ വീണ്ടും നടിയെ ആക്രമിച്ച വിഷയം വാര്‍ത്തകളില്‍ ഇടം നേടുകയാണ്.dileep, pulsar suni, nadirsha

ദിലീപിന്‍റെ പേര് നടിയെ ആക്രമിച്ച കേസില്‍ പുറത്തു പറയുമെന്ന് പറഞ്ഞു പള്‍സര്‍ സുനിയുടെ സുഹൃത്ത് ഭീഷണിപ്പെടുത്തിയെന്ന് ദിലീപിന്‍റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷ. മലയാള സിനിമയിലെ പ്രമുഖരായ പല സ്ത്രീകളും നിര്‍മ്മാതാക്കളും ദിലീപിനെതിരെ മൊഴി കൊടുക്കാന്‍ പള്‍സര്‍ സുനിക്ക് പണം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ദിലീപിനെ കുടുക്കാതിരിക്കണമെങ്കില്‍ കോടികള്‍ കൊടുക്കണമെന്നുമായിരുന്നത്രേ അയാളുടെ ഭീഷണി.

Advertisement

dileep, pulsar suni, nadirsha

പണം നല്‍കാമെന്ന്‍ പള്‍സര്‍ സുനിക്ക് വാഗ്ദാനം ചെയ്ത ആ പ്രമുഖരുടെ പേര് ഇപ്പോള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും അങ്ങനെ ചെയ്താല്‍ മലയാളത്തിലെ ഷൂട്ടിങ്ങ് പോലും നില്‍ക്കുമെന്നും നാദിര്‍ഷ പറയുന്നു.

വിഷ്ണു എന്ന പേരിലാണ് പള്‍സര്‍ സുനിയുടെ സുഹൃത്തെന്ന്‍ പറഞ്ഞയാള്‍ ബന്ധപെട്ടത്. അയാളുടെ സംസാരത്തില്‍ സംശയം തോന്നിയത് കൊണ്ട് താന്‍ ആ ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്തു. അമേരിക്കയിലെ പ്രോഗ്രാമിന് പോകുന്നതിനു മുന്നേ തന്നെ ആ സംഭാഷണം അടക്കം എല്ലാ തെളിവുകളും പോലീസിന് പരാതിയായി നല്കിയിരുന്നു. നാദിര്‍ഷ കൂട്ടിച്ചേര്‍ത്തു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close