സോളോയുടേത് സമൂഹത്തിന് ഉൾകൊള്ളാൻ കഴിയാത്ത ക്ലൈമാക്സായത് കൊണ്ടാണ് മാറ്റിയതെന്ന് നിർമ്മാതാവ്

Advertisement

ദുൽഖർ സൽമാൻ നായകനായ സോളോയുടെ ക്ലൈമാക്സ് മാറ്റാനുള്ള കാരണം വ്യക്തമാക്കി നിർമ്മാതാവ്. സമൂഹത്തിന് ഉൾകൊള്ളാൻ കഴിയാത്ത ക്ലൈമാക്സായിരുന്നു സോളോയുടേത്. അത്കൊണ്ടാണ് ക്ലൈമാക്സ് മാറ്റിയതെന്ന് നിർമ്മാതാവ് എബ്രഹാം മാത്യു പറയുന്നു.

മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് എബ്രഹാം മാത്യു ഈ കാര്യം വ്യക്തമാക്കിയത്.

Advertisement

ക്ലൈമാക്സ് മാറ്റിയ ഞങ്ങളുടെ തീരുമാനത്തിൽ പ്രേക്ഷകർ നൂറുശതമാനം സന്തോഷവാന്മാരാണ്. സോളോയുടെ കലക്ഷനിൽ ഇത് കാണാം. ക്ലൈമാക്സ് മാറ്റിയ ശേഷം അമ്പത് ശതമാനം വർധനവ് ആണ് ഉണ്ടായിരിക്കുന്നത്. പ്രേക്ഷകരെ മുന്നിൽ കണ്ടുകൊണ്ട് മാത്രമാണ് ആ രംഗം നീക്കം ചെയ്യാൻ തീരുമാനിച്ചത്. എബ്രഹാം മാത്യു കൂട്ടിച്ചേർക്കുന്നു.

വമ്പൻ പ്രതീക്ഷയിൽ വന്ന സോളോ ആദ്യ ദിവസം മുതൽ ക്ലൈമാക്സ് കാരണം ഏറെ പഴി കേട്ടിരുന്നു. പ്രേക്ഷകർക്ക് സിനിമ രസിക്കുന്നില്ല എന്ന് മനസിലാക്കിയ ശേഷമാണ് അണിയറപ്രവർത്തകർ ക്ലൈമാക്സ് മാറ്റിയത്.

എന്നാൽ ക്ലൈമാക്സ് മാറ്റിയത് തന്റെ അറിവോടെയും സമ്മത്തോടെയുമല്ല എന്ന് പറഞ്ഞു സംവിധായകൻ ബിജോയ് നമ്പ്യാർ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു

Advertisement

Copyright © 2017 onlookersmedia.

Press ESC to close