മരക്കാറിലെ മോഹൻലാലിന്റെ ചെറുപ്പകാലം പ്രണവ് അവതരിപ്പിക്കണം എന്ന് തീരുമാനിച്ചതിനു പിന്നിലെ കാരണം വെളിപ്പെടുത്തി പ്രിയദർശൻ..!

Advertisement

മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായി ഒരുങ്ങുന്ന മരക്കാർ അറബിക്കടലിന്റെ സിഹം എന്ന മോഹൻലാൽ- പ്രിയദർശൻ ചിത്രത്തിന്റെ ഓരോ പുതിയ വിവരങ്ങളും പ്രേക്ഷകരെ ആവേശം കൊള്ളിക്കുകയാണ്. അതിലൊന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്തു വന്ന പ്രണവ് മോഹൻലാൽ ഈ ചിത്രത്തിന്റെ ഭാഗമാണെന്ന വാർത്ത. മോഹൻലാൽ അവതരിപ്പിക്കുന്ന മരക്കാർ എന്ന കേന്ദ്ര കഥാപാത്രത്തിന്റെ ചെറുപ്പകാലം ആണ് പ്രണവ് ഈ ചിത്രത്തിൽ അവതരിപ്പിക്കുക. ഈ കഥാപാത്രം അവതരിപ്പിക്കാൻ പ്രണവിനെ തന്നെ തിരഞ്ഞെടുത്തതിന് ഉള്ള കാരണമാണ് സംവിധായകൻ പ്രിയദർശൻ ഇപ്പോൾ വെളിപ്പെടുത്തുന്നത്. മോഹൻലാലിന്റെ ചെറുപ്പകാലമായി പ്രണവ് തന്നെ വരുമ്പോൾ പ്രേക്ഷകർക്കു ആ കഥാപാത്രത്തിന്റെ വളർച്ച കൂടുതൽ വിശ്വസനീയമായി തോന്നും എന്നതാണ് അതിനു കാരണമെന്നു പ്രിയൻ പറയുന്നു.

വെറും രണ്ടു റീലിൽ മാത്രമേ പ്രണവ് ഈ ചിത്രത്തിൽ ഉണ്ടാവു എന്നും പ്രിയദർശൻ അറിയിച്ചു. ചിത്രത്തിന്റെ ആദ്യ പകുതിയിൽ ആവും പ്രണവ് പ്രത്യക്ഷപ്പെടുക. ഈ കഥാപാത്രം നീ തന്നെ ചെയ്യണമെന്ന് താൻ പ്രണവിനോട് പറയുകയായിരുന്നു എന്നും, അത് കേട്ടപ്പോൾ പ്രണവ് തന്നെ നോക്കി പുഞ്ചിരിക്കുക മാത്രമാണ് ഉണ്ടായതെന്നും പ്രിയദർശൻ പറയുന്നു. ചെറുപ്പം മുതലേ തന്നെ നന്നായി അറിയാവുന്ന പ്രണവ് താൻ പറയുന്നത് അനുസരിക്കാതെ ഇരിക്കില്ല എന്നും പ്രിയദർശൻ സന്തോഷത്തോടെ പറയുന്നു. പിന്നെ അച്ഛന്റെ ചെറുപ്പം മകൻ അവതരിപ്പിക്കുമ്പോൾ പ്രേക്ഷകർക്ക് ലഭിക്കുന്ന ആവേശവും പ്രണവിനെ ഈ വേഷം ചെയ്യാൻ ക്ഷണിക്കുന്നതിൽ നിർണ്ണായകമായിട്ടുണ്ട്.

Advertisement

പ്രണവ് അടുത്തതായി ചെയ്യാൻ പോകുന്നത് അരുൺ ഗോപി ഒരുക്കുന്ന ചിത്രമാണ്. ഒരു റൊമാന്റിക് ആക്ഷൻ ത്രില്ലർ ആയി ഒരുക്കുന്ന ഈ ചിത്രം പൂർത്തിയാക്കിയ ശേഷമായിരിക്കും പ്രണവ് മരക്കാരിൽ ജോയിൻ ചെയ്യുക. നവംബർ മാസത്തിൽ ചിത്രീകരണം ആരംഭിക്കുന്ന മരക്കാർ നിർമ്മിക്കുന്നത് ആശീർവാദ് സിനിമാസും കോൺഫിഡന്റ് ഗ്രൂപ്പും, മൂൺ ഷോട്ട് എന്റർടൈൻമെൻറ്സും ചേർന്ന് നൂറു കോടി രൂപ ബഡ്ജറ്റിൽ ആണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close