എന്റെ സമ്മർദ്ദം മൂലമല്ല ദിലീപിനെ അമ്മയിൽ നിന്നു പുറത്താക്കിയത്, അതിന്റെ ക്രെഡിറ്റ് എനിക്ക് വേണ്ട: പൃഥ്വിരാജ്…

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

താര സംഘടനായ ‘അമ്മ’യുടെ നേർക്കുള്ള പ്രതിഷേധമാണ് ഇന്ന് സമൂഹ മാധ്യമങ്ങളിൽ ചർച്ചാ വിഷയം. ദിലീപ് എന്ന നടനെ സംഘടനയിൽ തിരിച്ചെടുക്കാൻ ഒരുങ്ങുകയാണ് എന്ന് അറിഞ്ഞതു മുതൽ സിനിമ താരങ്ങൾ, രാഷ്ട്രീയ പാർട്ടികൾ തുടങ്ങിയവർ പ്രതിഷേധം പ്രകടിപ്പിച്ചു മുന്നോട്ട് വന്നു. സംഘടനയുടെ തീരുമാനത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചു ഭാവന, രമ്യ നമ്പീശൻ റിമ കല്ലിങ്കൽ, ഗീതു മോഹൻദാസ് തുടങ്ങിയവർ രാജിക്കത്ത് അമ്മയിൽ സമർപ്പിച്ചിരുന്നു. ആക്രമിക്കപ്പെട്ട നടിക്ക് ശക്തമായ പിന്തുണ സൂചകമായാണ് ഇത്തരം പ്രവർത്തിക്ക് താരങ്ങൾ മുതിർന്നത്.

രാജിവെച്ച നടിമാർക്ക് ശക്തമായ പിന്തുണയുമായി നടൻ പൃഥ്വിരാജ് മുന്നോട്ട് വന്നിരിക്കുകയാണ്. ആക്രമിക്കപ്പെട്ട നടിയുടെ അടുത്ത സുഹൃത്ത് കൂടിയായ പൃഥ്വിരാജ് വിവാദങ്ങളെ സംബന്ധിച്ചു തുറന്ന് പറിച്ചുലുമായി മുന്നോട്ട് വന്നിരിക്കുകയാണ്. ദിലീപ്‌ എന്ന നടനോട് ഏറെ ശത്രുതയുള്ള വ്യക്തിയാണ് പൃഥ്വിരാജ് എന്നാണ് ഒരു പറ്റം സമൂഹം ഇപ്പോളും വിശ്വസിച്ചിരിക്കുന്നത്. തന്റെ സമ്മർദ്ദമൂലമല്ല ദിലീപിനെ അമ്മയിൽ നിന്ന് പുറത്താക്കിയതെന്നും സംഘടന ഒന്നിച്ചെടുത്ത തീരുമാനമാണെന്ന് പൃഥ്വിരാജ് വ്യക്തമാക്കി. രാജിവെച്ച നടിമാരെ അഭിനന്ദിക്കുകയും അവർക്കൊപ്പവും പൂർണ പിന്തുണയുമായി എന്തിനും കൂടെയുണ്ടാവും ഉറപ്പ് നൽകുകയും ചെയ്തു. എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ മിണ്ടാതിരിക്കുന്ന സ്വഭാവക്കാരനല്ല താനെന്നും പറയേണ്ട സമയത്ത് പറയേണ്ട പോലെ കാര്യങ്ങൾ പറയുമെന്നും താരം വ്യക്തമാക്കി. ഷൂട്ടിംഗ്‌ തിരക്ക് മൂലമാണ് പൃഥ്വിരാജ് അമ്മയുടെ വാർഷിക മീറ്റിംഗിൽ പങ്കെടുക്കാതിരുന്നത്.

‘അമ്മ’ എന്ന സംഘടന സമൂഹത്തിൽ നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും ഒരുപാട് നടിനടന്മാരെ കണ്ടറിഞ്ഞു സഹായിച്ചിട്ടുണ്ടെന്ന് പൃഥ്വിരാജ് അഭിപ്രായപ്പെട്ടു. ദിലീപിനൊപ്പം ഭാവിയിൽ ഒരു സിനിമയിൽ അഭിനയിക്കുമോ എന്ന ചോദ്യത്തിന് ഇതുവരെ ക്ഷണം ലഭിച്ചിട്ടില്ല എന്നും പക്ഷേ ഭാവിയിൽ സംഭവിച്ചാൽ ആലോചിച്ചു നല്ലൊരു തീരുമാനം എടുക്കുക തന്നെ ചെയ്യും എന്ന് പൃഥ്വിരാജ് പറയുകയുണ്ടായി. തന്റെ സുഹൃത്ത് ആക്രമിക്കപ്പെട്ട സംഭവത്തെ കുറിച്ചു ആലോചിക്കുമ്പോൾ ഇന്നും ഏറെ സങ്കടതോടെയാണ് നോക്കി കാണുന്നതെന്നും താരം കൂട്ടിച്ചേർത്തു.

Did you find apk for android? You can find new Free Android Games and apps.
Share.

About Author