ഇതുപോലെ ഒരു അപ്പനെയും മക്കളേയും ലോകത്തു വേറെ ഒരിടത്തും കാണാൻ പറ്റില്ല; സൂപ്പർ വിജയത്തിലേക്ക് പത്രോസിന്റെ പടപ്പുകൾ ..!

Advertisement

ഈ കഴിഞ്ഞ വെള്ളിയാഴ്ച കേരളത്തിലെ തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് പത്രോസിന്റെ പടപ്പുകൾ. ഒരു ഫാമിലി കോമഡി എന്റെർറ്റൈനെർ ആയി ഒരുക്കിയ ഈ ചിത്രം ഇപ്പോൾ പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ചു കൊണ്ട് മുന്നേറുകയാണ്. പതുക്കെ തുടങ്ങി ഇപ്പോൾ ഹൗസ്ഫുൾ ഷോകളുമായാണ് ഈ ചിത്രം കേരളത്തിൽ പ്രദർശനം തുടരുന്നത്. തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന്റെ സഹ എഴുത്തുകാരനായ ഡിനോയ്‌ പൗലോസിന്റെ രചനയിൽ, നവാഗതനായ അഫ്‌സൽ അബ്ദുൽ ലത്തീഫ് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ നായകനായി എത്തിയിരിക്കുന്നതും ഡിനോയ് പൗലോസ് തന്നെയാണ്. പത്രോസ് എന്ന അപ്പനായി ജെയിംസ് ഏലിയാ എത്തിയപ്പോൾ മക്കളായ സോണി, ടോണി, ബോണി എന്നിവരായി ഷറഫുദീൻ, ഡിനോയ് പൗലോസ്, നസ്ലെൻ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. സൂപ്പർ ഹിറ്റ് ടിവി പാരമ്പരകളായ, മറിമായം, ഉപ്പും മുളകും എന്നിവകളുടെ രചയിതാവായ അഫ്‌സല്‍ അബ്ദുല്‍ ലത്തീഫിന്റെ ആദ്യത്തെ സംവിധാന സംരംഭമാണ് പത്രോസിന്റെ പടപ്പുകൾ.

Advertisement

കഴിഞ്ഞ വർഷം റിലീസ് ചെയ്ത ജിബൂട്ടി എന്ന മലയാള ചിത്രത്തിന്റെ രചന നിർവഹിച്ചതും അദ്ദേഹമാണ്. ശബരീഷ് വർമ്മ,‌ രഞ്ജിത മേനോൻ, ഗ്രേയ്‌‌സ് ആന്റണി, ജോണി ആന്റണി, സുരേഷ് കൃഷ്ണ, നന്ദു തുടങ്ങിയവരും അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് ജേക്സ് ബിജോയ് ആണ്. മരിക്കാർ എൻ്റർടെയ്ൻമെൻസിൻ്റെ ബാനറിൽ ഒരുങ്ങിയ ചിത്രത്തിന്റെ കാമറ ചലിപ്പിച്ചത് ജയേഷ് മോഹൻ, എഡിറ്റിംഗ് ആൻഡ് ക്രീയേറ്റീവ് ഡയറക്ഷൻ സംഗീത് പ്രതാപ് എന്നിവരാണ്. ഏതായാലും അപ്പനും മക്കളുമായി ജെയിംസ് ഏലിയാ, ഷറഫുദീൻ, ഡിനോയ് പൗലോസ്, നസ്ലെൻ എന്നിവർ തകർത്തു അഭിനയിച്ചപ്പോൾ ചിത്രം ഒരു ചിരിവിരുന്നായി മാറി.

Advertisement

Copyright © 2017 onlookersmedia.

Press ESC to close