ഒരു കൊച്ചു ചിത്രം കൂടി വലിയ വിജയത്തിലേക്ക്; ജനഹൃദയങ്ങളിലേക്കു പത്രോസിന്റെ പടപ്പുകൾ..!

Advertisement

കൊച്ചു ചിത്രങ്ങൾ മികച്ച പ്രേക്ഷക പ്രതികരണം നേടുന്നതും വലിയ വിജയമായി മാറുന്നതും കാലാകാലങ്ങളായി നമ്മൾ കാണുന്നത് ആണ്. വലിയ ഹൈപ്പോ ഓളമോ ഇല്ലാതെ വരുന്ന ചെറിയ തമാശ ചിത്രങ്ങൾ, പ്രേക്ഷകരുടെ മൗത് പബ്ലിസിറ്റിയിലൂടെ വലിയ രീതിയിൽ ആണ് വിജയം നേടാറുള്ളത്, ജാനെമൻ, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങൾ അങ്ങനെ വിജയമായി മാറിയത്‌ ഈ അടുത്തിടക്ക് നമ്മൾ കണ്ടു. ഇപ്പോഴിതാ, ആ കൂട്ടത്തിലേക്കു ഒരെണ്ണം കൂടി എത്തിയിരിക്കുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച റിലീസ് ചെയ്ത പത്രോസിന്റെ പടപ്പുകൾ എന്ന ചിത്രം ഇപ്പോൾ മികച്ച വിജയമാണ് നേടുന്നത്. ആദ്യാവസാനം പൊട്ടിച്ചിരിപ്പിക്കുന്ന ഒരു ഫാമിലി കോമഡി എന്റെർറ്റൈനെർ എന്ന അഭിപ്രായം നേടിയ ഈ ചിത്രം ഈ വർഷത്തെ മറ്റൊരു സർപ്രൈസ് വിജയമായി മാറുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്. നവാഗതനായ അഫ്‌സല്‍ അബ്ദുല്‍ ലത്തീഫ് സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചതും ഇതിൽ നായകനായി അഭിനയിച്ചിരിക്കുന്നതും ഡിനോയ് പൗലോസ് ആണ്.

Advertisement

സൂപ്പർ ഹിറ്റ് ടിവി പരമ്പരയായ ഉപ്പും മുളകിന്റെ രചയിതാവ് എന്ന നിലയിൽ പ്രശസ്തനായ ആളാണ് അഫ്സൽ അബ്ദുൽ ലത്തീഫ് എങ്കിൽ, ഗിരീഷ് എ ഡി ഒരുക്കിയ തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ബ്ലോക്ക്‌ബസ്റ്റർ ചിത്രത്തിന്റെ സഹ എഴുത്തുകാരനായും അതിൽ അഭിനയിച്ചും കയ്യടി നേടിയ ആളാണ് ഡിനോയ് പൗലോസ്. ജെയിംസ് ഏലിയാ, ഷറഫുദീൻ, നസ്ലെൻ, ഗ്രേസ് ആന്റണി, ജോണി ആന്റണി, സുരേഷ് കൃഷ്ണ, എം ആർ ഗോപകുമാർ, ശബരീഷ് വർമ്മ, രഞ്ജിത മേനോൻ, നന്ദു എന്നിവരും അഭിനയിച്ച ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് ജയേഷ് മോഹനും എഡിറ്റ് ചെയ്തത് സംഗീത് പ്രതാപും ആണ്. ജേക്സ് ബിജോയ് ആണ് ഇതിനു വേണ്ടി സംഗീത സംവിധാനം നിർവഹിച്ചത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close