ചിരിയുടെ പടയോട്ടവുമായി രണ്ടാം വാരത്തിലേക്ക്

Advertisement

ബിജു മേനോനെ നായകനാക്കി നവാഗത സംവിധായകനായ റഫീഖ് ഇബ്രാഹിം ഒരുക്കിയ കോമഡി എന്റെർറ്റൈനെർ പടയോട്ടം .ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ ബാംഗ്ലൂർ ഡേയ്സ്, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്നീ ചിത്രങ്ങൾ നിർമ്മിച്ച വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. വമ്പൻ റിലീസ് ആണ് ഈ ചിത്രത്തിന് കേരളത്തിൽ ലഭിച്ചിരിന്നത് . സൂപ്പർ താര ചിത്രങ്ങൾക്ക്ഒപ്പം പടയോട്ടവും ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവച്ചു രണ്ടാം വാരത്തിലേക്കു കടക്കുകയാണ് .ചിരിയും ആവേശവും ഒരുപോലെ തരുന്ന ചിത്രത്തെ എല്ലാ പ്രേക്ഷകരും ഒരുപോലെ ഏറ്റു എടുക്കുന്നു എന്നാണ് ബോക്സ്ഓഫീസ റിപോർട്ടുകൾ സൂചിപ്പിക്കുന്നത് .

ചെങ്കൽ രഘുവിനും സംഘത്തിനും തിരുവനന്തപുരത്തു നിന്ന് കാസർഗോഡ് വരെ നടത്തേണ്ടി വരുന്ന ഒരു യാത്രയുടെ പശ്ചാത്തലത്തിൽ അതീവ രസകരമായാണ് ഈ ചിത്രത്തിന്റെ കഥ പറഞ്ഞിരിക്കുന്നത്. ചെങ്കൽ രഘു എന്ന ഗുണ്ടയുടെ വേഷം ആണ് ബിജു മേനോൻ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഇവർക്കൊപ്പം സൈജു കുറുപ്പ്, സുധി കോപ്പ എന്നിവരും ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.

Advertisement

ദിലീഷ് പോത്തൻ, ലിജോ ജോസ് പെല്ലിശ്ശേരി, ബേസിൽ ജോസഫ് മൂന്നു മുൻനിര സംവിധായകരും പ്രേക്ഷകരെ ചിരിപ്പിക്കുന്ന പ്രകടനം കൊണ്ട് കയ്യടി നേടിയെടുക്കുകയാണ് .പതിവുപോലെ ഹരീഷ് കാണാരന്റെ മിന്നുന്ന പ്രകടനവും ചിത്രത്തിൽ കാണാൻ സാധിക്കും .സേതുലക്ഷ്മി,ഐമ സെബാസ്റ്റിയൻ, അനു സിതാര, ഗണപതി, സുരേഷ് കൃഷ്ണ, രവി സിങ് എന്നിവരും ഈ ചിത്രത്തിന്റെ ഭാഗം ആണ്.

സോഫിയ പോൾ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം നവാഗതനായ റഫീഖ് ഇബ്രാഹിം സംവിധാനം ചെയ്തനത് . ഈ ചിത്രം രചിച്ചിരിക്കുന്നത് അരുൺ എ ആർ, അജയ് രാഹുൽ എന്നിവർ ചേർന്നണ്. പ്രശാന്ത് പിള്ളൈ സംഗീതവും സതീഷ് കുറുപ്പ് ദൃശ്യങ്ങളും ഒരുക്കിയിരിക്കുന്നത്

Advertisement

Copyright © 2017 onlookersmedia.

Press ESC to close