ഉണ്ണി മുകുന്ദൻ ആലപിച്ച ഒരു കുട്ടനാടൻ ബ്ലോഗിലെ വീഡിയോ സോങ് ഇന്ന് എത്തുന്നു..!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

യുവ താരം ഉണ്ണി മുകുന്ദൻ ഒരിക്കൽ കൂടി ഗായകനായിരിക്കുകയാണ്. മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ഒരു കുട്ടനാടൻ ബ്ലോഗ് എന്ന ചിത്രത്തിനു വേണ്ടിയാണു ഉണ്ണി മുകുന്ദൻ ഇപ്പോൾ ഗാനം ആലപിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദൻ ഈ ചിത്രത്തിന് വേണ്ടി ആലപിച്ച ഒരു കലക്കൻ വീഡിയോ സോങ് ഇന്ന് വൈകുന്നേരം ഏഴു മണിക് യൂട്യൂബിൽ റിലീസ് ചെയ്യും. കുട്ടനാടൻ ബ്ലോഗിലെ ആദ്യ ഗാനം ഏതാനും ദിവസങ്ങൾക്കു മുൻപേ റിലീസ് ചെയ്യുകയും മികച്ച പ്രേക്ഷക പ്രതികരണം നേടിയെടുക്കുകയും ചെയ്തിരുന്നു. ശ്രീനാഥ് ശിവശങ്കരൻ ആണ് ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം നൽകിയിരിക്കുന്നത്. ഈ ചിത്രത്തിന്റെ ഓഡിയോ ജൂക് ബോക്സ് യൂട്യൂബിൽ റിലീസ് ചെയ്തിട്ടുണ്ട്. ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ നന്നായിട്ടുണ്ട് എന്നാണ് ആസ്വാദക പ്രതികരണം വരുന്നത്. നാളെ ഉണ്ണി മുകുന്ദൻ ആലപിച്ച ഗാനം കൂടി എത്തുന്നതോടെ സോഷ്യൽ മീഡിയ ഒരു കുട്ടനാടൻ ബ്ലോഗ് ഭരിക്കും എന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.

സേതു തിരക്കഥ രചിച്ച അച്ചായൻസ് എന്ന കണ്ണൻ താമരക്കുളം ചിത്രത്തിന് വേണ്ടിയാണു ഉണ്ണി മുകുന്ദൻ ആദ്യമായി പാടിയത്. ആ ഗാനം പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചിരുന്നു. ഇപ്പോൾ സേതു ആദ്യമായി സംവിധാനം ചെയ്ത ഒരു കുട്ടനാടൻ ബ്ലോഗിലും ഗാനവുമായി ഉണ്ണി മുകുന്ദൻ എത്തുമ്പോൾ ആ ഗാനവും വിജയം ആവർത്തിക്കും എന്ന വിശ്വാസത്തിൽ ആണ് ഉണ്ണി മുകുന്ദനും ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തകരും. സേതു രചന നിർവഹിച്ചു സംവിധാനം ചെയ്ത ഈ ചിത്രം ഓണം റിലീസ് ആയി തീയേറ്ററുകളിൽ എത്തും. അനന്ത വിഷന്റെ ബാനറിൽ മുരളീധരൻ, ശാന്ത മുരളി എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം ഒരു പക്കാ ഫാമിലി എന്റെർറ്റൈനെർ ആയാണ് ഒരുക്കിയിരിക്കുന്നത്. ഈ ചിത്രത്തിന്റെ കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ട്രെയ്‌ലറും മികച്ച ജനശ്രദ്ധ നേടിയെടുത്തിരുന്നു. മമ്മൂട്ടിയുടെ ഈ വർഷത്തെ അഞ്ചാമത്തെ റിലീസ് ആണ് ഈ ചിത്രം.

Did you find apk for android? You can find new Free Android Games and apps.
Share.

About Author