ഒടിയൻ മാണിക്യനെ പരിചയപ്പെടുത്തിയിട്ട് ഇന്നേക്ക് ഒരു വർഷം; കാത്തിരിപ്പ് അവസാനിക്കുന്നു..

Advertisement

മലയാള സിനിമയിലെ സിനിമ പ്രേമികളും ആരാധകരും ഒരെപ്പോലെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മോഹൻലാൽ നായകനാവുന്ന ഒടിയൻ. മലയാള സിനിമയിലെ എക്കാലത്തെയും വലിയ ചിത്രമായി ഒരുങ്ങുന്ന ഒടിയൻ 1950 കൾ മുതലുള്ള കഥ പറയുന്ന ഈ ചിത്രം ഒരു ഫാന്റസി ത്രില്ലർ ആയാണ് ഒരുങ്ങുന്നത്. പരസ്യ ചിത്രങ്ങൾ സംവിധാനം ചെയ്തുകൊണ്ട് വി. എ ശ്രീകുമാർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത് ഒടിയൻ ചിത്രത്തിന് വേണ്ടി വലിയൊരു മേക്ക് ഓവർ തന്നെയാണ് താരം നടത്തിയത് .ഒടിയൻ മാണിക്യനെ അവതരിപ്പിക്കാനായി 51 ദിവസം കൊണ്ട് 18 കിലോയോളമാണ് മോഹൻലാൽ കുറച്ചത്.ചിത്രത്തിൽ മോഹൻലാലിന്റെ നായികയായിയെത്തുന്നത് മഞ്ജു വാര്യരാണ്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ വില്ലനിലായിരുന്നു മോഹൻലാൽ- മഞ്ജു വാര്യർ അവസാനമായി ഒരുമിച്ചു അഭിനയിച്ചത്.

ഒടിയൻ മാണിക്യന് മലയാള സിനിമയിൽ പരിചയപ്പെടുത്തിയിട്ട് ഇന്നേക്ക് ഒരു വർഷം തികയുകയാണ്. ചിത്രത്തിന്റെ ആദ്യം പുറത്തുറങ്ങിയ പോസ്റ്റർ സിനിമ പ്രേമികൾക്കിടയിൽ തരംഗം സൃഷ്ട്ടിച്ചു. ‘ഒടിയൻ’ സിനിമയുടെ ഷൂട്ടിംഗ് മുന്നോടിയായി ചെറിയ ടീസർ എന്നപ്പോലെ അണിയറ പ്രവർത്തകർ വിഡിയോസ് ഇറക്കിയിരുന്നു. അവസാനം ഇറക്കിയ ടീസറും ഏറെ പ്രതീക്ഷ നൽകുന്ന ഒന്ന് തന്നെയായിരുന്നു, എന്നാൽ മോഹൻലാലിന്റെ മുഖം കാണിക്കുന്നില്ല. ഒടിയന് വേണ്ടി കാത്തിരിക്കാൻ തുടങ്ങിയിട്ട് ഒരു വർഷം തികയുകയാണ്.

Advertisement

ഒടിയന് വേണ്ടി ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് പീറ്റർ ഹെയ്നാണ്. ഡെയർ ഡേവിൽ സ്റ്റണ്ട് ഡ്യുപ്പിലാതെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പുലിമുരുകൻ പോലെ ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന ചിത്രംകൂടിയാണ് ‘ഒടിയൻ’.

ഒടിയന്റെ തിരക്കഥ രചിച്ചിരിക്കുന്നത് നാഷണൽ അവാർഡ് ജേതാവായ ഹരികൃഷ്ണനാണ്. ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത് എം. ജയചന്ദ്രനാണ്. വിക്രം വേദ ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയ സാൻ സി. എസ് ഒടിയന് വേണ്ടി പഞ്ചാത്തല സംഗീതം ഒരുക്കുന്നത്, അദ്ദേഹത്തിന്റെ ആദ്യ മലയാള ചിത്രം കൂടിയാണിത്.

ഇരുവർ എന്ന ചിത്രത്തിന് ശേഷം മോഹൻലാലും പ്രകാശ് രാജും ഒന്നിക്കും ചിത്രം എന്ന പ്രത്യേകയുമുണ്ട്, ഇന്ത്യൻ സിനിമയുടെ തന്നെ രണ്ട് മികച്ച അഭിനയ്താക്കളെ വീണ്ടും ബിഗ് സ്ക്രീനിൽ ഒരുമിച്ചയ് കാണാൻ സാധിക്കും എന്ന ആവേശത്തിലാണ് സിനിമ പ്രേമികൾ.

ഇന്നസെന്റ്, സിദ്ദിഖ്, നരേൻ, നന്ദു, കൈലാഷ്, സന അൽത്താഫ് തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഒടിയൻ ഒരു ഫാന്റസി ചിത്രമായിരിക്കുമെന്നും എന്നാൽ ആക്ഷൻ, റൊമാൻസ്, മാജിക്കൽ റിയലിസം തുടങ്ങിയവക്ക് തുല്യ പ്രാധാന്യവും നൽകുന്നുണ്ട്. ഒടിയന്മാരുടെ കഥ പറയുന്ന ഈ ചിത്രത്തിൽ 3 കാലഘട്ടത്തെ അവതരിപ്പിക്കാൻ മോഹൻലാൽ മൂന്ന് വേഷപകർച്ചകളിൽ പ്രത്യക്ഷപ്പെടും.

ഈ വരുന്ന ഒക്ടോബറിലായിരിക്കും ചിത്രം പ്രദർശനത്തിനെത്തുക. ഏകദേശം 400 അടുത്ത് തീയറ്ററുകളിൽ ഒടിയൻ റീലീസ് ചെയ്യും എന്നാണ് അടുത്ത റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂവായിരിക്കും ചിത്രം നിർമ്മിക്കുന്നത് .

Advertisement

Copyright © 2017 onlookersmedia.

Press ESC to close