Tuesday, May 30

ബോളിവുഡ് ചിത്രമൊരുക്കാൻ ഒമർ ലുലു; ഒരുക്കുന്നത് ആ സൂപ്പർ ഹിറ്റ് മലയാള ചിത്രത്തിന്റെ റീമേക്..!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

മലയാളത്തിലെ പ്രശസ്ത സംവിധായകരിൽ ഒരാളാണ് ഒമർ ലുലു. ഒന്നിലധികം ഹിറ്റ് ചിത്രങ്ങൾ നമ്മുക്ക് മുന്നിലെത്തിച്ച അദ്ദേഹം ഒന്നിലധികം ചിത്രങ്ങളാണ് ഇപ്പോൾ മലയാളത്തിൽ പ്ലാൻ ചെയ്യുന്നത്. കോവിഡ് പ്രതിസന്ധി മൂലമാണ് അവ ഷൂട്ടിംഗ് തുടങ്ങാതെയിരിക്കുന്നതു. ഇപ്പോഴിതാ, മലയാളം കടന്നു ബോളിവുഡിൽ ഒരു ചിത്രമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഒമർ ലുലു. തന്റെ തന്നെ ആദ്യ ചിത്രമായ, സൂപ്പർ ഹിറ്റായി മാറിയ ഹാപ്പി വെഡിങ് എന്ന ചിത്രം റീമേക് ചെയ്തു കൊണ്ടാണ് ഒമർ ലുലു ബോളിവുഡിൽ എത്തുന്നത്. അദ്ദേഹം തന്നെയാണ് ഈ വിവരം തന്റെ ഫേസ്ബുക് പേജിലൂടെ പങ്കു വെച്ചത്. ഒമർ ലുലു കുറിച്ച വാക്കുകൾ ഇങ്ങനെ, ഒരു ബോളിവുഡ് ഡയറക്ടർ ആവണം എന്ന എന്റെ വലിയ ഒരു സ്വപ്നം നടക്കാൻ പോവുന്നു. ഹാപ്പിവെഡ്ഡിംഗ് എന്ന എന്റെ സിനിമയുടെ തന്നെ റീമേക്ക് ആണ് ഞാന്‍ ആദ്യമായി സംവിധാനം ചെയ്യാന്‍ പോവുന്ന ഹിന്ദി സിനിമ പ്രീപ്രൊഡക്ഷൻ വർക്ക്‌ സ്റ്റാർട്ട് ചെയ്തു. ഈ വർഷം അവസാനം ഷൂട്ടിംഗ് തുടങ്ങാൻ ആണ് പ്ളാൻ. കാസ്റ്റ് ആൻഡ് ക്രൂ ഡീറ്റെയിൽസ് ഫൈനൽ ആയിട്ട് പറയാം. എല്ലായിപ്പോഴും ഒപ്പം നിന്ന ചങ്ക്സിനും ദൈവത്തിനും നന്ദി.

2016 ലാണ് ഒമര്‍ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡ്ഡിംഗ് പുറത്തു വന്നത്. സിജു വിത്സണ്‍, ഷറഫുദീന്‍, അനുസിത്താര, സൗബിന്‍ ഷാഹിര്‍, ദൃശ്യ തുടങ്ങിയവരായിരുന്നു ഹാപ്പി വെഡ്ഡിംഗിലെ പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നത്. ഹാപ്പി വെഡിങ്ങിനു ശേഷം ചങ്ക്‌സ്, ഒരു അഡാർ ലവ്, ധമാക്ക എന്നീ ചിത്രങ്ങളും ഒരുക്കിയ ഒമർ ലുലു മലയാളത്തിൽ ഒരു വമ്പൻ മാസ്സ് ചിത്രവും പ്ലാൻ ചെയ്യുന്നുണ്ട്. ആക്ഷൻ സ്റ്റാർ ബാബു ആന്റണി നായക വേഷം ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ പേര് പവർ സ്റ്റാർ എന്നാണ്. ബാബുരാജ്, റിയാസ് ഖാന്‍, അബു സലിം, ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലര്‍, റോബര്‍ട്ട് പര്‍ഹാം എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിന് തിരക്കഥ രചിച്ചത് അന്തരിച്ചു പോയ പ്രശസ്ത രചയിതാവ് ഡെന്നിസ് ജോസഫാണ്.

Did you find apk for android? You can find new Free Android Games and apps.
Share.

About Author