Tuesday, May 30

മലയാളത്തിന് പുറമെ തമിഴും പറഞ്ഞു സിവ ധോണി; വീഡിയോ വൈറൽ ആവുന്നു..!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്‌സ് ടീം ക്യാപ്റ്റനുമായ മഹേന്ദ്ര സിങ് ധോണിയുടെ മകൾ സിവ ധോണി സോഷ്യൽ മീഡിയയിൽ ഏറെ പ്രശസ്തയാണ്. മലയാളം പാട്ടുകൾ പാടിയാണ് സിവ ധോണി മലയാളികൾക്കിടയിൽ ഏറെ പ്രശസ്തയായതു. മലയാളിയായ ഒരു ആയ ആണ് സിവ ധോണിയെ മലയാളം പാട്ടുകൾ പാടാൻ പഠിപ്പിച്ചത്. ഈ കുഞ്ഞു മലയാളം പാട്ടുകൾ പാടുന്ന വിഡിയോകൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയിട്ടുണ്ട്. ഇപ്പോഴിതാ സിവ ധോണി തമിഴ് പറയുന്ന വിഡിയോയും സോഷ്യൽ മീഡിയ ഏറ്റെടുക്കുകയാണ്.. മറ്റാരോടും അല്ല തന്റെ അച്ഛനായ ധോണിയോട് തന്നെയാണ് സിവ തമിഴിൽ സംസാരിക്കുന്നതു.

View this post on Instagram

Greetings in two language

A post shared by M S Dhoni (@mahi7781) on

എപ്പടിയ ഇരിക്കിങ്കെ എന്ന മകളുടെ തമിഴിൽ ഉള്ള ചോദ്യത്തിന് നല്ലാ ഇരിക്കിങ്കെ എന്ന് ധോണിയും തമിഴിൽ മറുപടി പറയുന്നുണ്ട്. ചെന്നൈ സൂപ്പർ കിങ്സിന്റെ ക്യാപ്റ്റൻ ആയതു കൊണ്ട് തന്നെ തമിഴ് നാട്ടിൽ ധോണിക്ക് വമ്പൻ ആരാധക വൃന്ദമാണുള്ളത്. അതുകൊണ്ടു തന്നെ ഈ വീഡിയോ ധോണിയുടെ തമിഴ് ആരാധകർ ആഘോഷമാക്കി കഴിഞ്ഞു. സിവ ധോണി എന്ന ഈ കുരുന്നു ഒരിക്കൽ കൂടി എല്ലാവരുടെയും മനസ്സ് കീഴടക്കുന്ന കാഴ്ചയാണ് നമ്മുക്ക് കാണാൻ കഴിയുന്നത്. മഹേന്ദ്ര സിങ് ധോണി- സാക്ഷി ധോണി ദമ്പതികളുടെ ഏക മകൾ ആണ് സിവ ധോണി. ഇപ്പോൾ ഇന്ത്യയിൽ ഉള്ള ധോണി അടുത്ത മാസം അവസാനത്തോടെ ഓസ്‌ട്രേലിയയിൽ ഉള്ള ഇന്ത്യൻ ടീമിനൊപ്പം ചേരും. ജനുവരിയിൽ നടക്കുന്ന ഇന്ത്യ- ഓസ്‌ട്രെലിയ ഏകദിന പരമ്പരക്ക് ആയാണ് ധോണി പോകുന്നത്. ഐപിഎൽ വേദികളിലും ധോണിയുടെ മകൾ സിവ ഇപ്പോൾ സ്ഥിരം സാന്നിധ്യമാണ്.

Did you find apk for android? You can find new Free Android Games and apps.
Share.

About Author