അവാർഡ് നേടിയ ഇന്ദ്രൻസിനോട് അസൂയ അല്ല, അദ്ദേഹത്തിനോളം നന്നായി അഭിനയിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന ചിന്ത മാത്രം എന്ന് മോഹൻലാൽ..!

Advertisement

നാല്പത്തിയെട്ടാമതു സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് തിരുവനന്തപുരത്തു നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ച് ബഹുമാനപെട്ട മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്തു. മലയാളത്തിന്റെ മഹാനടനായ മോഹൻലാൽ ആയിരുന്നു ചടങ്ങിലെ മുഖ്യാതിഥി. അവാർഡ് ദാന ചടങ്ങിൽ മോഹൻലാൽ നടത്തിയ പ്രസംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. അവാർഡുകൾ എന്നും ഏതൊരു കലാകാരനും വലിയ പ്രോത്സാഹനം തന്നെയാണെന്നും അതുപോലെ തന്നെ അവരുടെ കഴിവിനും പരിശ്രമങ്ങൾക്കുമുള്ള അംഗീകാരം ആണെന്നും മോഹൻലാൽ പറഞ്ഞു. ഇന്ദ്രൻസിനു അവാർഡ് ലഭിച്ചതിൽ അഭിമാനവും സന്തോഷവും തോന്നുന്നുണ്ട് എന്നാണ് മോഹൻലാൽ പറഞ്ഞത്.

അദ്ദേഹത്തിന് അവാർഡ് ലഭിച്ചപ്പോൾ തോന്നിയത് അസൂയ അല്ല എന്നും, പകരം അദ്ദേഹത്തോളം നന്നായി തനിക്കു അഭിനയിക്കാൻ കഴിഞ്ഞില്ലലോ എന്ന ചിന്ത മാത്രമാണ് എന്നാണ് ലാലേട്ടൻ പറഞ്ഞത് . പല തവണ സംസ്ഥാന- ദേശീയ പുരസ്‍കാരങ്ങൾ തേടിയെത്തിയപ്പോൾ അഭിമാനം തോന്നിയത് പോലെ പല തവണ അത്തരം പുരസ്‌കാരങ്ങൾ വഴി മാറി പോയപ്പോൾ അന്ന് അവാർഡ് കിട്ടിയവരുടെ അത്രയും നന്നായി അഭിനയിക്കാൻ തനിക്കു കഴിഞ്ഞില്ലല്ലോ എന്നേ തോന്നിയിട്ടുള്ളൂ എന്നും, ആ ചിന്ത കലാകാരന്മാർക്കു മനസ്സിലാക്കാൻ സാധിക്കും എന്നും മോഹൻലാൽ പറയുന്നു. സഹപ്രവർത്തകർക്ക് ലഭിക്കുന്ന അവാർഡുകൾ കൂടുതൽ നല്ല ചിത്രങ്ങൾ ചെയ്യാനും അവരോടു ആരോഗ്യപരമായി മത്സരിക്കാനും ഉള്ള പ്രേരണ ശ്കതിയാണ് ഓരോ കലാകാരനും നൽകുന്നത് എന്നും മോഹൻലാൽ പറഞ്ഞു. കൂടുതൽ കൂടുതൽ നല്ല ചിത്രങ്ങളുടെ ഭാഗം ആവാൻ ഇന്ദ്രൻസിനു കഴിയട്ടെ എന്നും ഇനിയും കൂടുതൽ ഉയരങ്ങളിൽ അദ്ദേഹം എത്തിച്ചേരട്ടെ എന്നും മോഹൻലാൽ ആശംസിച്ചു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close