ലാലുവിനൊപ്പം സമയം ചെലവഴിക്കാലോ, ഞാന്‍ എന്തായാലും വരും; ആറാട്ടിലേക്കു ക്ഷണിച്ചപ്പോൾ വേണു ചേട്ടൻ പറഞ്ഞ വാക്കുകൾ..!

Advertisement

മഹാനടൻ നെടുമുടി വേണു കഴിഞ്ഞ ദിവസം നമ്മളോട് വിട പറഞ്ഞു. ഇപ്പോൾ വേണു ചേട്ടൻ എന്ന നടൻ നടൻ, സുഹൃത്ത്, സഹപ്രവർത്തകൻ എന്നതിനെ കുറിച്ച് ഓർക്കുകയാണ് മലയാളത്തിലെ സിനിമാ പ്രവർത്തകർ. മലയാളത്തിൽ നെടുമുടി വേണു ഏറ്റവും അടുത്ത സൗഹൃദം പുലർത്തിയ വ്യക്തി ആയിരുന്നു മോഹൻലാൽ. അത്കൊണ്ട് കൂടിയാണ് ആറാട്ട് എന്ന തന്റെ ചിത്രത്തിലേക്ക് ക്ഷണിച്ചപ്പോൾ നെടുമുടി വേണു ഓടി വന്നത് എന്ന് വെളിപ്പെടുത്തുകയാണ് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ. ഇനിയും റിലീസ് ചെയ്തിട്ടില്ലാത്ത ആറാട്ട്, നെടുമുടി വേണു അഭിനയിച്ച അവസാനത്തെ ഏതാനും ചിത്രങ്ങളിൽ ഒന്ന് കൂടിയാണ്. താൻ സംവിധാനം ചെയ്ത ചിത്രങ്ങളിൽ ആദ്യമായിട്ടും അവസാനമായിട്ടും വേണു ചേട്ടൻ അഭിനയിച്ച ചിത്രമാണ് ആറാട്ട് എന്നും ആ ചിത്രത്തിലേതു വളരെ വലിയ ദൈർഘ്യമുള്ള റോൾ അല്ലെങ്കിലും അതിലേക്കു അദ്ദേഹത്തെ ക്ഷണിച്ചപ്പോൾ വേണു ചേട്ടൻ പറഞ്ഞ വാക്കുകൾ ബി ഉണ്ണികൃഷ്ണൻ ഓർക്കുന്നു. ഉണ്ണീടെ പടമല്ലേ. ഇവിടെ കോവിഡ് ആയിട്ട് ഞാൻ വീടിനകത്ത് തന്നെ ഇരിക്കുകയാണ്. പിന്നെ, ലാലുവിനെ കണ്ടിട്ടും കുറെ നാളായി. ലാലിന്റെ ഒപ്പം സമയം ചെലവഴിക്കുക എന്നത് ഇഷ്ടമുള്ള കാര്യവുമാണ്. ഞാൻ എന്തായാലും വരും. എന്നാണ് അദ്ദേഹം ബി ഉണ്ണികൃഷ്ണനോട് പറഞ്ഞത്.

വരിക്കാശ്ശേരി മനയിൽ ആയിരുന്നു വേണു ചേട്ടന്റെ രംഗങ്ങൾ ഷൂട്ട് ചെയ്തത് എന്നും അവിടെ വെച്ച് താനും മോഹൻലാലും ഒരുമിച്ചു അഭിനയിച്ച ഒട്ടേറെ ചിത്രങ്ങളുടെ ഓർമ്മകൾ അദ്ദേഹം പങ്കു വെച്ചു എന്നും ബി ഉണ്ണികൃഷ്ണൻ വെളിപ്പെടുത്തുന്നു. മലയാള സിനിമ കണ്ട ഏറ്റവും നല്ല രണ്ടു നടൻമാർ, അവരുടെ ഭൂതകാലത്തിലേക്ക് സഞ്ചരിക്കുമ്പോൾ ഒപ്പം ഉണ്ടാകുവാൻ കഴിഞ്ഞത് തന്നെ തന്റെ വലിയ ഭാഗ്യം ആണെന്നും അവർക്കൊപ്പം കലാമണ്ഡലം ഗോപിയാശാനും കൂടി അന്ന് ചേർന്നതോടെ ആ നിമിഷങ്ങൾ ഒരിക്കലും മറക്കാൻ പറ്റാത്ത ഒന്നായി മാറി എന്നും ബി ഉണ്ണികൃഷ്ണൻ പറയുന്നു. ബി ഉണ്ണികൃഷ്ണൻ രചിച്ച കവർ സ്റ്റോറി എന്ന ചിത്രത്തിൽ നെടുമുടി വേണു അഭിനയിച്ചിട്ടുണ്ട്. അദ്ദേഹവുമായി വലിയ സൗഹൃദമായിരുന്നു എന്നും ആറാട്ടിന്റെ ഡബ്ബിങ്ങിന് വന്നപ്പോൾ ആണ് അവസാനം കണ്ടു സംസാരിച്ചത് എന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close