ജന്റിൽമാൻ 2 ഇൽ നായികയാവാൻ നയൻ താര; എത്തുന്നത് സൂപ്പർ സ്റ്റാർ അല്ല ചക്രവർത്തി..!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

തമിഴ്‌ലെ സൂപ്പർ ഹിറ്റ് നിർമ്മാതാവായ കെ ടി കുഞ്ഞുമോൻ വീണ്ടും നിർമ്മാണ രംഗത്തേക്ക് തിരിച്ചു വരികയാണ്. തന്റെ സൂപ്പർ മെഗാ ഹിറ്റ് ശങ്കർ ചിത്രമായ ജന്റിൽമാന്റെ രണ്ടാം ഭാഗം നിർമിച്ചു കൊണ്ടാണ് അദ്ദേഹം തിരിച്ചു വരുന്നത്. താരങ്ങൾക്കും സംവിധായകർക്കുമൊപ്പം തെന്നിന്ത്യയിൽ നിർമ്മാതാവും ഒരു ബ്രാൻഡ് ആയതു കെ ടി കുഞ്ഞുമോനിലൂടെ ആയിരുന്നു. ഇപ്പോൾ പ്രീ പ്രൊഡക്ഷൻ ജോലികൾ നടക്കുന്ന ജന്റിൽമാൻ 2 ഇൽ നായികാ വേഷം ചെയ്യുന്നത് ആരെന്നുള്ള വിവരം പുറത്തു വന്നിരിക്കുകയാണ്. മലയാളത്തിൽ ബാലതാരമായി അഭിനയിച്ചു ശ്രദ്ധ നേടിയിട്ടുള്ള നയൻ‌താര ചക്രവർത്തി ആണ് ഈ ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷം ചെയ്യാൻ പോകുന്നത്. നയൻതാര തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലെ മറ്റ് അണിയറ പ്രവർത്തകരുടെ വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കും എന്നാണ് സൂചന.

സൂര്യന്‍ , ജെന്റില്‍മാന്‍ , കാതലന്‍, കാതല്‍ദേശം, രക്ഷകന്‍ എന്നിങ്ങനെ ഗംഭീര ചിത്രങ്ങൾ നിർമ്മിച്ച ആളാണ് കെ ടി കുഞ്ഞുമോൻ. പവിത്രന്‍, ഷങ്കര്‍, സെന്തമിഴന്‍ എന്നീ സംവിധായകർ, നഗ്മ, സിസ്മിതാസെന്‍, തബു എന്നീ നായികമാർ, ഒട്ടേറെ വമ്പൻ സാങ്കേതിക പ്രവർത്തകർ എന്നിവർക്ക് തെന്നിന്ത്യൻ സിനിമയിൽ ഒരു ബ്രേക്ക് ഉണ്ടാക്കി കൊടുത്തതു കെ ടി കുഞ്ഞുമോൻ നിർമ്മിച്ച ചിത്രങ്ങൾ ആണ്. 1993 ഇൽ റിലീസ് ചെയ്ത ജെന്റിൽമാൻ ഒരുക്കിയത് ഷങ്കർ ആണ്. അർജുൻ സർജ, മധുബാല എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത ഈ ചിത്രം ട്രെൻഡ് സെറ്റർ ആയിരുന്നു. ഈ ആദ്യ ഭാഗത്തിലെ സൂപ്പർ ഹിറ്റ് ഗാനങ്ങൾ ഒരുക്കിയത് എ ആർ റഹ്മാൻ ആയിരുന്നുവെങ്കിൽ, രണ്ടാം ഭാഗത്തിന് സംഗീതം ഒരുക്കാൻ പോകുന്നത് ബ്രഹ്മാണ്ഡ രാജമൗലി ചിത്രങ്ങളായ ബാഹുബലി സീരിസ്, ആർ ആർ ആർ എന്നിവക്ക് സംഗീതം ഒരുക്കിയ കീരവാണി ആണെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Did you find apk for android? You can find new Free Android Games and apps.
Share.

About Author