മോഹൻലാൽ പറഞ്ഞു, മുകേഷ് കേട്ടു; ഇനി ആ കഥകൾ പ്രേക്ഷകരുടെ മുന്നിൽ..!

Advertisement

മലയാളത്തിലെ പ്രശസ്ത നടനും ഇപ്പോൾ കൊല്ലം എം എൽ എയുമാണ് മുകേഷ്. 1980 കളിൽ സിനിമയിൽ എത്തിയ മുകേഷ് നായകനായും സഹനടനായുമെല്ലാം ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചു. മോഹൻലാൽ, ദിലീപ്, ജയറാം എന്നിവർ കഴിഞ്ഞാൽ മലയാള സിനിമയിലെ ഏറ്റവും മികച്ച രീതിയിൽ ഹാസ്യം കൈകാര്യം ചെയ്യുന്ന നായകനും മുകേഷ് ആണ്. മികച്ച നടൻ എന്നതിനൊപ്പം തന്നെ മനോഹരമായി കഥ പറയാൻ അറിയാവുന്ന ആൾ കൂടിയാണ് മുകേഷ്. തന്റെ അനുഭവ കഥകൾ വളരെ രസകരമായി ആണ് മുകേഷ് പറയുന്നത്. അത് മുകേഷ് കഥകൾ എന്ന പേരിൽ പുസ്തകമായി വന്നിട്ടുമുണ്ട്. ഇപ്പോഴിതാ ആ കഥകൾ മുകേഷിന്റെ ശബ്ദത്തിൽ തന്നെ പ്രേക്ഷകർക്ക് കാണാനും കേൾക്കാനുമുള്ള അവസരം വരികയാണ്. മുകേഷ് തന്റെ കഥകള്‍ വീഡിയോ രൂപത്തില്‍ അവതരിപ്പിക്കാന്‍ പോകുന്ന മുകേഷ് സ്പീക്കിംഗ് എന്ന് പേരിട്ടിരിക്കുന്ന യുട്യൂബ് ചാനല്‍ മമ്മൂട്ടിയും മോഹന്‍ലാലും ചേർന്ന് പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിച്ചു കഴിഞ്ഞു. മോഹൻലാൽ, മമ്മൂട്ടി എന്നിവരുമായി വളരെ അടുത്ത സൗഹൃദം പുലർത്തുന്ന വ്യക്തി കൂടിയാണ് മുകേഷ്.

Advertisement

പണ്ട് തിക്കുറുശ്ശി ചേട്ടന്‍ ഉണ്ടായിരുന്നപ്പോള്‍, അദ്ദേഹം രസകരമായ ധാരാളം കഥകള്‍ പറഞ്ഞിരുന്നെന്നും, എന്നാൽ ഈ കഥകള്‍ അദ്ദേഹത്തിന്റെ കാലശേഷത്തോടെ ഇല്ലാതായെന്നും മോഹന്‍ലാല്‍ ഒരിക്കല്‍ വളരെ വിഷമത്തോടെ തന്നോട് പറഞ്ഞ കാര്യം മുകേഷ് ഓർക്കുന്നു. അതുപോലെ തനിക്കറിയാവുന്ന കഥകളെല്ലാം ഡിജിറ്റല്‍ കാലത്ത് ഡോക്യുമെന്റ് ചെയ്യണമെന്ന് തന്നോട് മോഹന്‍ലാല്‍ പറഞ്ഞിരുന്നെന്നും മുകേഷ് ഓർത്തെടുക്കുന്നു. ആ വാക്കുകൾ ആണ് ഇപ്പോൾ ഇത്തരത്തിൽ ഒരു ചാനൽ തുടങ്ങാനുള്ള പ്രചോദനമെന്നും മുകേഷ് വെളിപ്പെടുത്തി. സെപ്റ്റംബര്‍ 26 മുതലാണ് മുകേഷ് സ്പീകിംഗ് എന്ന യൂട്യൂബ് ചാനല്‍ പ്രവര്‍ത്തിച്ചു തുടങ്ങുക.

Advertisement

Copyright © 2017 onlookersmedia.

Press ESC to close