Tuesday, June 6

“അമ്പലപ്പുഴ ഉണ്ണിക്കണ്ണനോടു നീ” മലയാള സിനിമാ ഗാനം പാടി ഞെട്ടിച്ചു ധോണിയുടെ രണ്ടു വയസ്സുകാരി മകൾ..

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

മുൻ ഇന്ത്യൻ ക്യാപ്റ്റൻ ആയ മഹേന്ദ്ര സിങ് ധോണിയുടെ രണ്ടു വയസുള്ള മകൾ സിവ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. രണ്ടു വയസുള്ള ഈ കുഞ്ഞു ഒരു മലയാളം പാട്ടു പാടുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റ് ആയി കറങ്ങുന്നതു.

അദ്വൈതം എന്ന മോഹൻലാൽ- പ്രിയദർശൻ ചിത്രത്തിലെ, അമ്പലപ്പുഴ ഉണ്ണി കണ്ണനോട് നീ എന്ന ഗാനം ആണ് സിവ വളരെ സ്ഫുടമായി പാടിയത്. വരികൾ എടുത്തു പറഞ്ഞു തെളിവോടെ സിവ ഈ പാട്ടു പാടുന്ന വീഡിയോ ധോണി തന്നെയാണ് ഇൻസ്റ്റാഗ്രാം, അക്കൗണ്ട് വഴി ഷെയർ ചെയ്തിരിക്കുന്നത്.

മകളുടെ പേരിലുള്ള പേജിലാണ് വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. മലയാളം അറിയുകയോ സംസാരിക്കുകയോ ചെയ്യാത്ത ഈ കുഞ്ഞു എങ്ങനെ ഇത്ര നന്നായി മലയാളം പാട്ടു പാടി എന്ന അത്ഭുതത്തിൽ ആണ് കാഴ്ചക്കാർ.

അപ്‌ലോഡ് ചെയ്തു മണിക്കൂറുകൾക്കകം ആയിരക്കണക്കിന് ആളുകൾ ഇത് കണ്ടു കഴിഞ്ഞു എന്ന് മാത്രമല്ല പലരും തങ്ങളുടെ അഭിനന്ദനവും ആശ്ചര്യവും പങ്കു വെക്കുന്ന കമന്റുകളും ചെയ്യുന്നുണ്ട്.

എന്തായാലും ധോണി- സാക്ഷി ദമ്പതികളുടെ ഈ കൊച്ചു മകൾ ഇന്ന് മലയാളക്കരയുടെ കൂടെ പൊന്നോമനയായി കഴിഞ്ഞു. എം ജി രാധാകൃഷ്ണൻ ഈണം നൽകിയ ഈ ഗാനം ചിത്രത്തിൽ ആലപിച്ചത് എം ജി ശ്രീകുമാർ ആണ്.

Did you find apk for android? You can find new Free Android Games and apps.
Share.

About Author