ഒടിയനു മുൻപേ കൊച്ചുണ്ണിയും പക്കിയുമെത്തും; ഇനി വരുന്നത് മലയാളത്തിലെ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ നാളുകൾ..!

Advertisement

മലയാള സിനിമാ പ്രേക്ഷകർ ഏകദേശം ഒരു വർഷമായി ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രമേത് എന്നതിന് ഒറ്റ ഉത്തരമേ ഉള്ളു. അത് ഇന്ത്യൻ സിനിമയുടെ നടനവിസ്മയവും മലയാളത്തിന്റെ താര ചക്രവർത്തിയുമായ മോഹൻലാൽ നായകനായ ഒടിയൻ എന്ന ബ്രഹ്മാണ്ഡ ചിത്രമാണ്. ഈ വരുന്ന ഒക്ടോബർ പതിനൊന്നിന് ഒടിയൻ റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരുന്നത് എങ്കിലും കേരളത്തിൽ ഉണ്ടായ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ മലയാള സിനിമയുടെ റിലീസ് തീയതികൾ മാറിയപ്പോൾ ഒടിയന്റെ റിലീസ് ഡേറ്റും മാറി. ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ചു ഡിസംബർ പതിനാലിന് ക്രിസ്മസ് റിലീസ് ആയാവും ഒടിയൻ എത്തുക. എന്നാൽ മോഹൻലാൽ ആരാധകർ നിരാശപ്പെടേണ്ട കാര്യമില്ല. കാരണം, ഒടിയൻ വരുന്നതിനു മുൻപ് തന്നെ, ഒടിയന്റെ റിലീസ് ഡേറ്റിൽ ഇനി വരുന്നത് മറ്റൊരു ബ്രഹ്മാണ്ഡ ചിത്രമായ കായംകുളം കൊച്ചുണ്ണി ആണ്.

ഈ ചിത്രത്തിൽ ഇത്തിക്കര പക്കി എന്ന ചരിത്ര കഥാപാത്രമായി ഏകദേശം 25 മിനിറ്റോളം നീണ്ടു നിൽക്കുന്ന അതിഥി വേഷം ചെയ്യുന്നുണ്ട് മോഹൻലാൽ. നിവിൻ പോളി കായംകുളം കൊച്ചുണ്ണി എന്ന ടൈറ്റിൽ വേഷത്തിൽ എത്തുന്ന ഈ റോഷൻ ആൻഡ്രൂസ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് തന്നെ മോഹൻലാലിന്റെ മാസ്സ് പെർഫോമൻസ് ആണെന്നാണ് അണിയറ സംസാരം. ഗോകുലം ഗോപാലൻ നിർമ്മിച്ച ഈ ബിഗ് ബജറ്റ് ചിത്രവും ഓണം സീസണിൽ നിന്ന് പ്രളയക്കെടുതിയെ തുടർന്ന് റിലീസ് മാറ്റിയത് ആണ്. കായംകുളം കൊച്ചുണ്ണിക്കും ഒടിയനും ഇടയിൽ നവംബർ മാസത്തിൽ മോഹൻലാൽ- രഞ്ജിത് ചിത്രമായ ഡ്രാമയും എത്തും. അടുത്ത വർഷം ആദ്യ മാസങ്ങളിൽ തന്നെ സൂപ്പർ താരങ്ങളുടെ വമ്പൻ ചിത്രങ്ങളായ ലൂസിഫർ. മധുര രാജ എന്നിവയും തീയേറ്ററുകളിൽ എത്തും.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close