Tuesday, June 6

ആരാധകരുടെ സംശയങ്ങൾക്ക് വിട; കൂളിംഗ് ഗ്ലാസ് ധരിക്കാതെയുള്ള മോഹൻലാലിൻറെ ചിത്രങ്ങൾ ശ്രദ്ധപിടിച്ചുപറ്റുന്നു

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ നാഴികക്കല്ലായി മാറാനൊരുങ്ങുകയാണ് ‘ഒടിയൻ’ എന്ന ചിത്രം. ഒടിയൻ ലുക്കിലേക്ക് മാറിയതിന് ശേഷം മോഹൻലാൽ ആദ്യമായി ഒരു പൊതുപരിപാടിയിൽ പങ്കെടുത്തിരുന്നു. ഒടിയൻ മാണിക്യനെ അവതരിപ്പിക്കാനായി 51 ദിവസം കൊണ്ട് 18 കിലോയോളമാണ് മോഹൻലാൽ കുറച്ചത്. ഒടിയൻ ലുക്ക് പുറത്തുവന്നതോടെ മോഹൻലാൽ പങ്കെടുത്ത പരിപാടിയില്‍ വന്‍ ആരാധക പ്രവാഹമാണ് ഉണ്ടായത്. തങ്ങളുടെ പ്രിയതാരത്തിന്റെ രൂപമാറ്റം നേരിട്ട് കണ്ട് വിശ്വസിച്ചിരിക്കുകയാണ് ആരാധകരിപ്പോൾ.

എന്നാൽ എന്തിനാണ് മോഹൻലാൽ കൂളിംഗ് ഗ്ലാസ് ധരിച്ചെത്തിയത് എന്ന സംശയത്തിലായിരുന്നു ചില ആരാധകർ. സിനിമയിലല്ലാതെ പൊതുവേദികളിലൊന്നും മോഹന്‍ലാലിനെ സണ്‍ഗ്ലാസ് ധരിച്ച് ഏറെയൊന്നും ആരും കണ്ടിട്ടില്ല. ഇതിനെതിരെ ട്രോളുകളും, കൂളിംഗ് ഗ്ലാസിൽ ക്യാമറ വെച്ചിട്ടുണ്ടെന്ന തരത്തിലുമുള്ള വാർത്തകളും പരക്കാൻ തുടങ്ങി.

കഴിഞ്ഞ ദിവസം വിമാനത്താവളത്തിൽ നിന്ന് പുറത്തുവന്ന ചിത്രങ്ങളിലും മോഹൻലാൽ കൂളിംഗ് ഗ്ലാസ് ധരിച്ചിരുന്നു. ഇതാണ് വിമർശനങ്ങൾക്ക് ആക്കം കൂട്ടാൻ കാരണമായത്. എന്നാൽ വിമർശകരുടെ വായടപ്പിച്ച് കൊണ്ട് കൂളിംഗ് ഗ്ലാസ് ഇല്ലാതെ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് മലയാളത്തിന്റെ പ്രിയനടൻ. സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഈ ചിത്രങ്ങൾ മോഹൻലാലിൻറെ ആരാധകർക്കും സന്തോഷം പകർന്നിരിക്കുകയാണ്.

കാലത്തിന് നിന്ന് നന്ദി പറഞ്ഞ് യൗവ്വനത്തെ തിരികെ പിടിച്ച് ഒടിയന്‍ മാണിക്യൻ തന്റെ ആരാധകരുടെ സംശയങ്ങൾക്ക് മറുപടിയായി എത്തിയിരിക്കുകയാണിപ്പോൾ. ഒടിയന്‍ മാണിക്യന്റെ 30 വയസ് മുതല്‍ 60 വയസുവരെയുള്ള കാലത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഒരു കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടി വേണ്ടി ഇത്രയും കഠിനമായ ശാരീരിക തയാറെടുപ്പുകള്‍ നടത്തിയ മറ്റൊരു ചിത്രവും ഇല്ല എന്ന് വേണം പറയാൻ.കൂടാതെ മോഹന്‍ലാലിന്റെ നിര്‍ബന്ധപ്രകാരമാണ് ഈ മാറ്റങ്ങളെന്നും സംവിധായകനായ ശ്രീകുമാര്‍ മുൻപ് വ്യക്തമാക്കിയിരുന്നു.

Did you find apk for android? You can find new Free Android Games and apps.
Share.

About Author