പ്രേക്ഷകരുടെ കാത്തിരിപ്പിനൊടുവിൽ ബ്രഹ്മാണ്ഡ ചിത്രമായ കായംകുളം കൊച്ചുണ്ണി ഈ വരുന്ന വ്യാഴാഴ്ച തീയേറ്ററുകളിൽ എത്തുകയാണ്. കൊച്ചുണ്ണി ആയി യുവ താരം നിവിൻ പോളി എത്തുമ്പോൾ ഇത്തിക്കര പക്കി എന്ന അതിഥി വേഷം ചെയ്തുകൊണ്ട് കമ്പ്ലീറ്റ് ആക്ടർ മോഹൻലാലും ഈ ചിത്രത്തിന്റെ ഭാഗമായി എത്തുന്നുണ്ട്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ സാൻഡ് പോസ്റ്റർ കഴിഞ്ഞ ദിവസം കോഴിക്കോട് വെച്ച് പുറത്തിറക്കി. ഉദയൻ എടപ്പാൾ എന്ന കലാകാരൻ ഒരുക്കിയ ഈ സാൻഡ് പോസ്റ്റർ നിവിൻ പോളി ആണ് പുറത്തിറക്കിയത്. അവിടെ വെച്ച് മാധ്യമങ്ങളോട് സംസാരിച്ച നിവിൻ പോളി ഏറെ ആവേശഭരിതനായിരുന്നു.
Kayamkulam Kochunni Sand Art Trailer
Such a great talent. Keep up the good work Udayan Edappal. 3 more days to #KayamkulamKochunni & such a great response! Thank you for the love! ?https://youtu.be/DH87PgYB6hA
Posted by Nivin Pauly on Monday, October 8, 2018
ചരിത്രവും ഫിക്ഷനും ഇടകലർന്ന ഒരു ചിത്രമായിരിക്കും കായംകുളം കൊച്ചുണ്ണി എന്ന് നിവിൻ പോളി പറഞ്ഞു. സംവിധായകൻ റോഷൻ ആൻഡ്രൂസ് ഉൾപ്പെടെ ഉള്ളവരുടെ രണ്ടു വർഷത്തെ വലിയ പരിശ്രമത്തിന്റെ ഫലമാണ് ഈ ചിത്രം എന്നും നിവിൻ പോളി പറഞ്ഞു. മോഹൻലാൽ തകർക്കുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അടിപൊളിയായിരിക്കും എന്നാണ് നിവിൻ പോളി പറയുന്നത്. മോഹൻലാൽ- നിവിൻ പോളി കൂട്ടുകെട്ട് ആദ്യമായി ഒന്നിച്ച ചിത്രമാണ് കായംകുളം കൊച്ചുണ്ണി. ഏകദേശം 25 മിനിറ്റോളം മോഹൻലാൽ സ്‌ക്രീനിൽ ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ റിലീസ് ആയാവും കായംകുളം കൊച്ചുണ്ണി എത്തുക. ബോബി- സഞ്ജയ് ടീം രചിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഗോകുലം ഗോപാലൻ ആണ്. ആദ്യ ദിന കളക്ഷൻ റെക്കോർഡ് ഉൾപ്പെടെ മറ്റു പല ബോക്സ് ഓഫീസ് റെക്കോർഡുകളും ഈ ചിത്രം തകർത്തെറിയും എന്നാണ് ട്രേഡ് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നത്. മോഹൻലാൽ ഫാക്ടർ അത്രമാത്രം വലിയ ഹൈപ്പ് നൽകിയിട്ടുണ്ട് കായംകുളം കൊച്ചുണ്ണിക്ക്.