Tuesday, May 30

പണം നഷ്ടപ്പെട്ടാലും വേണ്ടില്ല, ഈ സിനിമ തീയേറ്ററിൽ റിലീസ് ചെയ്യാം എന്ന് മോഹൻലാൽ; പ്രിയദർശൻ പറയുന്നു

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന മോഹൻലാൽ ചിത്രം ഒറ്റിറ്റി റിലീസിന് തയ്യാറെടുക്കുകയാണ്‌ എന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ കഴിഞ്ഞ ദിവസം അറിയിച്ചു. തീയേറ്റർ സംഘടന ഒരു തരത്തിലും സഹകരിക്കാത്തതു കൊണ്ട് വേറെ ഒരു നിവൃത്തിയും ഇല്ലാത്തതു കൊണ്ടാണ് ഇത് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. മോഹൻലാൽ, പ്രിയദർശൻ എന്നിവരുടെ അനുവാദം വാങ്ങിയാണ് ഇത് ചെയ്യുന്നത് എന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു. ഈ കാര്യത്തിൽ താൻ പൂർണ്ണമായും ആന്റണി പെരുമ്പാവൂരിന്റെ ഒപ്പമാണ് എന്നാണ് പ്രിയദർശൻ പ്രതികരിച്ചത്. ഇത് തീയ്യറ്ററിൽ തന്നെ റിലീസ് ചെയ്യാൻ ആന്റണി മാക്സിമം ശ്രമിച്ചു എന്നും പക്ഷെ വളരെ മോശമായ പെരുമാറ്റം ആണ് തീയേറ്റർ സംഘടനയുടെ നേതൃത്വത്തിൽ നിന്ന് ഉണ്ടായതു എന്നും ഒരു സംസ്കരവുമില്ലാത്തവരെ പോലെയാണ് അവർ പബ്ലിക് ആയി വന്നിരുന്നു ഓരോന്ന് വിളിച്ചു പറഞ്ഞതെന്നും പ്രിയൻ പറയുന്നു.

പണം നഷ്ടപ്പെട്ടാലും ഈ ചിത്രം തീയേറ്ററിൽ തന്നെ റിലീസ് ചെയ്യാം എന്നും നമ്മൾ ഒരുമിച്ച് കണ്ട സ്വപ്നം നടക്കട്ടെ എന്നുമാണ് മോഹൻലാൽ തന്നോട് പറഞ്ഞത് എന്നും പ്രിയദർശൻ വെളിപ്പെടുത്തി. എന്നാൽ താൻ കാരണം ആന്റണി പെരുമ്പാവൂർ എന്ന നിർമ്മാതാവ് പെരുവഴിയിൽ ആവുന്നത് കാണാൻ സാധിക്കില്ല എന്നും തനിക്കു വേണ്ടി ഇത്രയും വലിയ റിസ്ക്ക് എടുത്തു, മലയാള സിനിമയ്ക്കു താങ്ങാൻ കഴിയുന്നതിനും അപ്പുറമുള്ള ബഡ്ജറ്റിൽ ചിത്രം ഒരുക്കാൻ തയ്യാറായ ആന്റണി എന്നും പ്രിയദർശൻ പറയുന്നു. ഇത് തീയേറ്ററിൽ തന്നെ വരണം എന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ച ആളാണ് മോഹൻലാൽ എന്നും പക്ഷെ തങ്ങളുടെ സ്വപ്നത്തിനു വേണ്ടി ഒരു നിർമ്മാതാവിനെ ബലിയാടാക്കാൻ സാധിക്കില്ല എന്നും പ്രിയദർശൻ വെളിപ്പെടുത്തി.

Did you find apk for android? You can find new Free Android Games and apps.
Share.

About Author