നായകനേയും വില്ലനേയും ഒരേ സമയം ഭാവാഭിനയം കൊണ്ട് ഉജ്വലമാക്കാൻ കഴിയുന്ന മഹാനടൻ;ശകുനി ആയി മോഹൻലാൽ..!

Advertisement

മലയാള സിനിമയുടെ ഭാവാഭിനയ ചക്രവർത്തിയാണ് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ. ഒട്ടേറെ അനശ്വര കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ എത്തിച്ച മോഹൻലാലിന് വേണ്ടി ഇപ്പോഴിതാ മറ്റൊരു ഗംഭീര കഥാപാത്രം അണിയറയിൽ ഒരുങ്ങുകയാണ് എന്നാണ് സൂചന. പ്രശസ്ത എഴുത്തുകാരനും സന്തോഷ് ശിവൻ ഒരുക്കിയ അനന്തഭദ്രം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ രചയിതാവുമായ സുനിൽ പരമേശ്വരന്റെ ശകുനി എന്ന കഥാപാത്രം ആണ് മോഹൻലാലിന് വേണ്ടി ഒരുങ്ങുന്നത്. സുനിൽ പരമേശ്വരൻ തന്നെ ഇട്ട ഫേസ്ബുക്ക് പോസ്റ്റിലാണ് ആ സൂചന അദ്ദേഹം നൽകിയത്. മേജർ രവിയാവും ഈ ചിത്രം ഒരുക്കുക എന്ന സൂചനയും പോസ്റ്റിൽ ഉണ്ട്.

തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം കുറിച്ച വാക്കുകൾ ഇങ്ങനെ, എന്നും എന്നെ എടാ എന്ന് വിളിച്ച് സ്നേഹത്തോട് ചേർത്ത് പിടിക്കുന്ന മേജർ രവി എന്നെ വിളിച്ചു എടാ മോനെ നിന്റെ ശകുനി ഞാൻ സിനിമയാക്കും. അത് ചരിത്രമാകും. എന്തൊരു എഴുത്താടാ ഇത്: ശകുനി എന്ന കഥാപാത്രം ആർക്ക് ചെയ്യാൻ കഴിയും. പ്രണയവും, ദുഃഖവും, അടങ്ങാത്ത പകയും കൊണ്ട് ഒരു കൊടും യുദ്ധത്തിന് കാരണക്കാരനായ ശകുനിയെ ആര് ചെയ്യും. എനിക്ക് മറുപടിക്ക് ചിന്തിക്കെണ്ടിവന്നില്ല. എന്റെ ലാലു ചേട്ടൻ എന്ന മോഹൻലാൽ. മുന്നുറോളം പേജിലും നിറഞ്ഞാടുന്ന അനശ്വര കഥാപാത്രം. നായകനും വില്ലനും ഒരേ സമയം ഭാവാഭിനയം കൊണ്ട് ഉജ്ജലമാക്കാൻ കഴിയുന്ന മറ്റൊരു മഹാനടൻ ആര്. ദൈവം കനിഞ്ഞു മലയാളി ലോകത്തിന് നൽകിയ മഹാനടനവിസ്മയം. കാണുമ്പോൾ സ്നേഹ ത്തോടെ മാത്രം സംസാരിക്കുന്ന ലാലു ചേട്ടന്റെ അടുത്തേക്ക് പോയീ ശകുനി നേരിട്ടു കൊടുക്കണം. അങ്ങനെ ഒരാഗ്രഹം നിറഞ്ഞു നിൽക്കുന്നു. ആഗ്രഹിച്ചതെല്ലാം എനിക്ക് നൽകുന്ന എന്റെ ഉപാസന മൂർത്തി ഉഗ്രപ്രത്യംഗിര ദേവിക്ക് സമർപ്പിക്കുന്നു. എല്ലാം. എല്ലാം.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close