കായംകുളം കൊച്ചുണ്ണി എന്ന നിവിൻ പോളി ചിത്രം മലയാളത്തിലെ ബ്രഹ്മാണ്ഡ ചിത്രങ്ങളിൽ ഒന്നായി മാറിയത് ഇന്ത്യൻ സിനിമയുടെ കമ്പ്ലീറ്റ് ആക്ടർ മോഹൻലാലിൻറെ ഈ ചിത്രത്തിലേക്കുള്ള എൻട്രിയോടെ ആണെന്ന് പറയാം. കാരണം ഇത്തിക്കര പക്കി ആയി മോഹൻലാൽ ഈ ചിത്രത്തിൽ ഒരു അതിഥി വേഷം ചെയ്യുന്നു എന്ന വാർത്ത വന്നതോടെ ഈ ചിത്രം സോഷ്യൽ മീഡിയയിൽ നേടിയ ഹൈപ്പ് വളരെ വലുതായിരുന്നു. ഇത്തിക്കര പക്കി ആയുള്ള മോഹൻലാലിന്റെ സ്റ്റിൽസ് കൂടി പുറത്തു വന്നതോടെ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രമായി കായംകുളം കൊച്ചുണ്ണി മാറി. ഇന്നിതാ ഈ ചിത്രത്തിന്റെ ട്രൈലെർ എത്തിയപ്പോഴും കൊച്ചുണ്ണിയോടൊപ്പമോ ഒരുപക്ഷെ അതിനു മുകളിലോ കയ്യടി നേടുകയാണ് ഇത്തിക്കര പക്കി ആയുള്ള മോഹൻലാലിന്റെ പകർന്നാട്ടം. 100 സെക്കന്റുകളോളം ദൈർഖ്യമുള്ള ട്രൈലറിൽ മോഹൻലാൽ പ്രത്യക്ഷപ്പെടുന്നത് പത്തിൽ താഴെ സെക്കന്റുകളിൽ മാത്രമാണ്.
Kayamkulam Kochunni Official Trailer
#KayamkulamKochunni Official Trailer
Posted by Mohanlal on Monday, July 9, 2018
പക്ഷെ സെക്കൻഡുകൾ കൊണ്ട് വിസ്മയം വിരിയിച്ച ഇത്തിക്കര പക്കി ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകർക്കിടയിലും സിനിമാ പ്രേമികൾക്കിടയിലും ആവേശത്തിന്റെ തിരമാലകൾ ഒരുക്കുകയാണ്. കാട്ടിൽ നെഞ്ചിലടിച്ചു നൃത്തം ചെയ്യുന്ന, കാറ്റിന്റെ വേഗതയിൽ കുതിരപ്പുറത്തേറി കൊച്ചുണ്ണിയെ റാഞ്ചാൻ വരുന്ന പക്കി ആയി മോഹൻലാൽ നിമിഷങ്ങൾ കൊണ്ട് പ്രേക്ഷകരെ അത്ഭുതപ്പെടുത്തി കഴിഞ്ഞു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൊച്ചുണ്ണി- പക്കി തരംഗം ആഞ്ഞടിക്കുകയാണ് എന്ന് പറയാം. ഒരു കാര്യം ഉറപ്പാണ് ഏകദേശം ഇരുപതു മിനിറ്റോളം നീണ്ടു നിൽക്കുന്ന തന്റെ ഈ ചിത്രത്തിലെ കഥാപാത്രം കൊണ്ട് മോഹൻലാൽ കായംകുളം കൊച്ചുണ്ണിയെ വേറെ ലെവലിൽ എത്തിക്കും.
മോഹൻലാൽ- നിവിൻ പോളി ടീമിന്റെ ഗംഭീര പ്രകടനം കാണാൻ കാത്തിരിക്കുകയാണിപ്പോൾ ഓരോ മലയാളിയും. റോഷൻ ആൻഡ്രൂസ് ഒരുക്കിയ ഈ ചിത്രം ഓഗസ്റ് മാസത്തിൽ തീയേറ്ററുകളിൽ എത്തും.