Tuesday, June 6

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നൽകി മോഹൻലാൽ

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

വെള്ളപ്പൊക്കവും കനത്ത മഴയും മൂലം ദുരിതമനുഭവിക്കുന്ന കേരളാ ജനതക്കുള്ള സഹായം എല്ലാവരുടെ ഭാഗത്തു നിന്നും അനസ്യൂതം തുടരുകയാണ്. മലയാള സിനിമയും അതുപോലെ അന്യ ഭാഷാ സിനിമാ താരങ്ങളുമെല്ലാം തങ്ങളുടെ സഹായ സഹകരണങ്ങൾ ജനങ്ങൾക്ക് എത്തിച്ചു കൊടുത്തു കൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുകയാണ് ഏവരുമിപ്പോൾ. താര സംഘടനയായ ‘അമ്മയുടെ പേരിൽ പ്രസിഡന്റ് മോഹൻലാലിൻറെ നിർദേശ പ്രകാരം ജഗദീഷ് മുകേഷ് , മുകേഷ് എന്നിവർ ചേർന്ന് പത്തു ലക്ഷം രൂപ നേരത്തെ തന്നെ മുഖ്യമന്ത്രിക്ക് സമർപ്പിച്ചിരുന്നു. ഇപ്പോഴിതാ മോഹൻലാൽ തന്റെ വ്യക്തിപരമായ സംഭാവനയായി 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമർപ്പിച്ചു. തുക നാളെ മുഖ്യമന്ത്രിക്ക് കൈമാറും.

അമ്മയുടെ പേരിലുള്ള സഹായത്തിന്റെ ആദ്യ ഗഡു മാത്രമാണ് നേരത്തെ നൽകിയ പത്തു ലക്ഷം രൂപ എന്നും സഹായ സഹകരണങ്ങൾ ഇനിയും തുടരും എന്നും ‘അമ്മ സംഘടനാ വ്യക്തമാക്കിയിട്ടുണ്ട്. മോഹൻലാൽ ആരാധകരും തങ്ങളെ കൊണ്ട് കഴിയുന്ന സഹായങ്ങൾ ഫാൻസ്‌ ആൻഡ് വെൽഫെയർ അസോസിയേഷന്റെ പേരിൽ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. ദുരിത ബാധിതർക്ക് വേണ്ട ആവശ്യ സാധനങ്ങൾ ആണ് അവർ എത്തിക്കുന്നത്. മോഹൻലാലിന് പുറമെ മമ്മൂട്ടി, ജയസൂര്യ തുടങ്ങിയവരും ജനങ്ങളുടെ ദുരിത നിവാരണത്തിൽ തങ്ങളുടെ പങ്കു വഹിക്കുന്നുണ്ട്. അതുപോലെ അന്യ ഭാഷ സിനിമാ താരങ്ങളായ സൂര്യ, കാർത്തി, വിജയ് ദേവർക്കൊണ്ട, റാം ചരൺ, പ്രഭാസ്, കമല ഹാസൻ എന്നിവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നടത്തിയിട്ടുണ്ട്. മോഹൻലാൽ, മമ്മൂട്ടി തുടങ്ങി മലയാളത്തിലെ ഒട്ടു മിക്ക താരങ്ങളും സോഷ്യൽ മീഡിയയിലൂടെയും തങ്ങളെ കൊണ്ട് കഴിയും വിധമൊക്കെ ജനങ്ങളുടെ സഹായം അഭ്യർത്ഥിച്ചു കൊണ്ട് മുന്നോട്ടു വന്നിട്ടുണ്ട്. എല്ലാവരും ഒറ്റകെട്ടായി നിന്ന് ഈ ദുരന്തത്തെ തരണം ചെയ്യണം എന്നാണ് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചത്.

Did you find apk for android? You can find new Free Android Games and apps.
Share.

About Author