ഒരു കുട്ടനാടൻ ബ്ലോഗ് ട്രൈലെർ എത്തി; ഓണത്തിന് മെഗാസ്റ്റാറിന്റെ വക ഒരു കിടിലൻ എന്റെർറ്റൈനെർ ഉറപ്പ്..!

Advertisement

ഇത്തവണ ഓണത്തിന് മലയാളി സിനിമാ പ്രേക്ഷകർക്ക് മെഗാസ്റ്റാർ മമ്മൂട്ടിയുടെ വക ഒരു കിടിലൻ എന്റെർറ്റൈനെർ ഉറപ്പാക്കി കൊണ്ട് ഒരു കുട്ടനാടൻ ബ്ലോഗ് എത്തുകയാണ്. ഇന്ന് റിലീസ് ചെയ്ത ഈ ചിത്രത്തിന്റെ ട്രൈലെർ ഗംഭീര പ്രേക്ഷക ശ്രദ്ധയാണ് നേടിയെടുക്കുന്നത്. ഒരു കിടിലൻ ട്രൈലെർ തന്നെയാണ് ഈ ചിത്രത്തിന് വേണ്ടി ഒരുക്കിയിരിക്കുന്നത് എന്ന് പറയാം നമ്മുക്ക്. വളരെ കളർ ഫുൾ ആയ ദൃശ്യങ്ങളും രസകരമായ ഡയലോഗുകളും പാട്ടും നൃത്തവും ആക്ഷനുമൊക്കെ നിറഞ്ഞ ഒരു പാക്കേജ് ആണ് ഈ ചിത്രമെന്ന സൂചനയാണ് ട്രൈലെർ നൽകുന്നത്. ഹരി എന്ന മമ്മൂട്ടി കഥാപാത്രം എങ്ങനെയുള്ള ഒരാൾ ആണെന്ന സൂചനയും ട്രൈലെർ നമ്മുക്ക് നൽകുന്നുണ്ട്. ഏതായാലും വളരെ എനർജെറ്റിക് ആയുള്ള മമ്മൂട്ടിയെ ആണ് ട്രൈലറിൽ കാണാൻ സാധിച്ചത് എന്ന് നിസംശയം പറയാൻ സാധിക്കും.

Advertisement

സേതു ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും അദ്ദേഹം തന്നെയാണ്. മമ്മൂട്ടിയോടൊപ്പം ഒരു വലിയ താര നിര തന്നെ അണിനിരക്കുന്ന ഈ ചിത്രത്തിൽ അനു സിതാര, ലക്ഷ്മി റായ്, ഷംന കാസിം എന്നിവരാണ് നായികാ വേഷങ്ങൾ ചെയ്യുന്നത്. ഷംന കാസിം അവതരിപ്പിക്കുന്ന പോലീസ് ഓഫീസർ കഥാപാത്രത്തിന് ചിത്രത്തിന് നിർണ്ണായകമായ സ്ഥാനമാണ് ഉള്ളതെന്ന് ട്രൈലെർ സൂചിപ്പിക്കുന്നു. അനന്താ വിഷന്റെ ബാനറിൽ മുരളീധരൻ, ശാന്താ മുരളി എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ഓഗസ്റ്റ് ഇരുപത്തിനാലിനു തീയേറ്ററുകളിൽ എത്തും. പ്രശസ്ത ക്യാമെറാമാനായ പ്രദീപ് നായർ കാമറ ചലിപ്പിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ഷമീർ മുഹമ്മദ് ആണ്. സണ്ണി വെയ്ൻ , ആദിൽ ഇബ്രാഹിം, സഞ്ജു ശിവറാം , ജേക്കബ് ഗ്രിഗറി, ഷഹീൻ സിദ്ദിഖ്, നെടുമുടി വേണു, സോഹൻ സീനുലാല് തുടങ്ങിയവരും ഈ ചിത്രത്തിൽ നിർണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

Advertisement

Press ESC to close