എന്റെ അഭിനയത്തെ സ്വാധീനിച്ചത് മമ്മൂക്കയുടെയും ലാലേട്ടന്റെയും സിനിമകള്‍; ഷൈന്‍ ടോം ചാക്കോ പറയുന്നു..!

Advertisement

ഇന്ന് മികച്ച കഥാപാത്രങ്ങൾ ചെയ്തു മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയ നടൻ ആണ് ഷൈൻ ടോം ചാക്കോ. കമലിന്റെ സഹസംവിധായകൻ ആയി സിനിമയിൽ എത്തി, പിന്നീട് ആഷിഖ് അബുവിനൊപ്പവും ജോലി ചെയ്ത ഷൈൻ ടോം ചാക്കോ അതിനു ശേഷമാണു അഭിനേതാവായി വന്നത്. ചെറുപ്പം മുതൽ തന്നെ ഒരു നടൻ ആവുകയായിരുന്നു തന്റെ ആഗ്രഹം എന്നും അതിനു വേണ്ടിയാണു സഹസംവിധാനത്തിലേക്കു എത്തിയത് എന്നും കാൻ ചാനൽ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ ഷൈൻ പറയുന്നു. തന്റെ വീട്ടിൽ നിന്നും തനിക്കു കിട്ടിയ പിന്തുണ കൊണ്ടാണ് തനിക്കു ഇന്ന് ഇവിടെ എത്തിച്ചേരാൻ സാധിച്ചത് എന്നും ഈ നടൻ പറഞ്ഞു. ഏറ്റവും പുതിയ റിലീസ് ആയ, ദുൽഖർ നായകനായ കുറുപ്പിലെ ഭാസി എന്ന കഥാപാത്രം വലിയ പ്രശംസയാണ് ഈ നടന് നേടിക്കൊടുക്കുന്നതു. അതുപോലെ മമ്മൂട്ടി നായകനായ ഭീഷ്മ പർവ്വം എന്ന അമൽ നീരദ് ചിത്രത്തിലും നിർണ്ണായകമായ ഒരു വേഷം ഷൈൻ ചെയ്യുന്നുണ്ട്. അതിന്റെ സെറ്റിൽ വെച്ച് വിദേശ ചിത്രങ്ങളെ കുറിച്ച് മമ്മുക്ക സംസാരിക്കുമ്പോൾ അതൊന്നും താൻ കണ്ടിട്ടില്ല എന്ന് പറയുമ്പോൾ മമ്മുക്ക സ്നേഹപൂർവ്വം ശാസിക്കുമെന്നും ഷൈൻ ടോം ചാക്കോ പറയുന്നു.

എന്നാൽ തന്റെ അഭിനയത്തെ സ്വാധീനിച്ചത് മമ്മുക്കയുടെയും ലാലേട്ടന്റെയും സിനിമകള്‍ ആണെന്നും അവരുടെ മലയാളം ചിത്രങ്ങൾ കണ്ടു വളർന്ന തനിക്കു അഭിനേതാവ് എന്ന നിലയിൽ വളരാൻ വിദേശ ചിത്രങ്ങൾ കാണുന്നത് ഒരു ആവശ്യമായി തോന്നിയിട്ടില്ല എന്നും ഷൈൻ വിശദീകരിക്കുന്നു. ഒരു നടൻ എന്ന നിലയിൽ തന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ചത് ലാലേട്ടൻ ആണെന്നും, സിനിമ കണ്ടു തുടങ്ങിയ നാള് മുതൽ ഏറ്റവും കൂടുതൽ ഇഷ്ടമുള്ള നടനും മോഹൻലാൽ ആയിരുന്നു, ഏറ്റവും കൂടുതൽ ഇഷ്ടമുള്ള ചിത്രങ്ങളും മോഹൻലാൽ അഭിനയിച്ചത് ആയിരുന്നു എന്നും ഷൈൻ ടോം ചാക്കോ പറഞ്ഞു. കിലുക്കം, ചിത്രം ഭരതം, കിരീടം തുടങ്ങിയ ലാലേട്ടൻ ചിത്രങ്ങളും തനിയാവർത്തനം, ന്യൂ ഡൽഹി, അമരം തുടങ്ങിയ മമ്മുക്ക ചിത്രങ്ങളുമാണ് തന്റെ പ്രീയപ്പെട്ട ചിത്രങ്ങളുടെ മുൻപന്തിയിൽ വരിക എന്നും ഷൈൻ വ്യക്തമാക്കി.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close