സൂപ്പർസ്റ്റാർ ഘടകങ്ങളില്ലാത്ത ഒരു ‘പാവം’ ചിത്രമായിരിക്കും ഡ്രാമായെന്ന് മോഹൻലാൽ…

Advertisement

മലയാള സിനിമയുടെ കംപ്ലീറ്റ് ആക്ടർ മോഹൻലാലിന്റെ കുറെയേറെ ചിത്രങ്ങൾ അണിയറയിൽ റീലീസിനായി ഒരുങ്ങുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് അവസാനമായി മോഹൻലാൽ ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തുന്നത്. ബി. ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്‌ത ‘വില്ലൻ’ എന്ന ചിത്രത്തിന് ശേഷം ഏകദേശം 8 മാസത്തിന് ശേഷമാണ് മോഹൻലാൽ ചിത്രം റീലീസിനെത്തുന്നത്. അജോയ് വർമ്മ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്ത ചിത്രമാണ് ‘നീരാളി’, അടുത്ത മാസം 12ന് തീയറ്ററുകളിലെത്തും. റോഷൻ ആൻഡ്രൂസ് ചിത്രം കായംകുളം കൊച്ചുണ്ണിയിൽ പ്രധാനപ്പെട്ട വേഷത്തിൽ ഇത്തിക്കര പക്കിയായിട്ട് മോഹൻലാൽ വേഷമിടുന്നുണ്ട്. രഞ്ജിത്ത് ചിത്രം ‘ഡ്രാമാ’ യുടെ ചിത്രീകരണവും പൂർത്തിയായി. രണ്ട് മോഹൻലാൽ ചിത്രങ്ങളും ഓണത്തിന് റീലീസ് പ്രഖ്യാപിച്ചതാണ് എന്നാൽ കൊച്ചുണ്ണിയുടെ റീലീസ് നീട്ടുകയുണ്ടായി. ‘ഡ്രാമാ’ യുടെ ഷൂട്ടിംഗ് അടുത്തിടെ യൂ. ക്കെ യിലാണ് പൂർത്തിയാക്കിയത്. ലോഹത്തിന് ശേഷം രഞ്ജിത്ത് മോഹൻലാൽ ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച കൂട്ടുകെട്ടുകളിൽ ഒന്നാണ് രഞ്ജിത്ത്- മോഹൻലാൽ എന്നിവരുടേത്. മോഹൻലാൽ ഏറെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന ചിത്രം കൂടിയാണ് ‘ഡ്രാമാ’. മലയാള സിനിമയിൽ ഇതുവരെ പരീക്ഷിക്കാത്ത ഒരു വിഷയമാണ് ചിത്രം ചർച്ച ചെയ്യുന്നത്. ഒരു സാധാരണ സൂപ്പർസ്റ്റാർ ചിത്രങ്ങളിൽ കാണുന്ന ആക്ഷൻ , റൊമാൻസ് ഒന്നും ഈ ചിത്രത്തിൽ ഉണ്ടാവില്ലന്നും ഹാസ്യത്തിനും, വൈകാരിക രംഗങ്ങൾക്കും, കുടുംബ അന്തരീക്ഷത്തിനും തുല്യ പ്രാധാന്യം നൽകികൊണ്ട് ഒരു ഫീൽ ഗുഡ് മൂവിയായിരിക്കും ‘ഡ്രാമാ’. അനു സിതാര, മണിയൻപിള്ള രാജുവിന്റെ മകൻ നിരഞ്ജ് തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ചിത്രീകരിക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. ബിലാത്തിക്കഥ എന്നായിരുന്നു ചിത്രത്തിന് ആദ്യം നൽകിയ ടൈറ്റിൽ എന്നാൽ പിന്നീട് മോഹൻലാലിനെ കേന്ദ്ര കഥാപാത്രമായി ചിത്രീകരിക്കാൻ തീരുമാനിക്കുകയായിരുന്നു.

Advertisement

ഡ്രാമായുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. ആശ ശരത്ത്, സിദ്ദിഖ്, സുബി സുരേഷ്, മൈതലി, ബൈജു, ടിനി ടോം, നിരഞ്ജ്, ശാലിൻ സോയ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിർവഹിക്കുന്നത് അഴകപ്പനാണ്. ലില്ലിപാഡ് മോഷൻ പിക്ചേർസിന്റെയും വർണ്ണചിത്ര ഗുഡ് ലൈൻ പ്രൊഡക്ഷന്റെയും ബാനറിൽ എം. കെ നാസറും മഹാ സുബൈറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close