പണം മുടക്കി ഒരു ആദരവും എനിക്ക് വേണ്ട; മമ്മൂട്ടി പറഞ്ഞത് വെളിപ്പെടുത്തി മന്ത്രി സജി ചെറിയാൻ..!

Advertisement

സിനിമാ ജീവിതത്തിന്റെ അമ്പതു വർഷങ്ങൾ പൂർത്തിയാക്കിയ മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ ആദരിക്കാൻ രണ്ടു ദിവസം മുൻപാണ് കേരളാ സർക്കാർ തീരുമാനിച്ചത്. ആ തീരുമാനം ഏറെ ചർച്ചകൾക്ക് വഴിവെക്കുകയും ചെയ്തു. ഇപ്പോഴിതാ ആ ചടങ്ങു നടത്തുന്നതിനെ കുറിച്ചും അതിനെക്കുറിച്ചു മമ്മൂട്ടി പറഞ്ഞ വാക്കുകളെ കുറിച്ചും വെളിപ്പെടുത്തുകയാണ് സിനിമാ മന്ത്രി കൂടിയായ സജി ചെറിയാൻ. മമ്മൂട്ടിയെ ആദരിക്കുന്നതിനെക്കുറിച്ച് അദ്ദേഹവുമായി വിളിച്ച് സംസാരിച്ചു എന്നും, അപ്പോൾ അദ്ദേഹം ഒരു കാര്യം മാത്രമാണ് പറഞ്ഞത് എന്നും സജി ചെറിയാൻ പറയുന്നു. സാമ്പത്തികം മുടക്കിയ ഒരു ആദരവും തനിക്കു വേണ്ട എന്നാണ് അദ്ദേഹം പറഞ്ഞതെന്ന് മന്ത്രി വെളിപ്പെടുത്തുന്നു. മമ്മൂട്ടിയുടെ ആഗ്രഹം അങ്ങനെ ആണെങ്കിൽ അദ്ദേഹത്തിന്റെ സമയം നൽകണം എന്ന് താൻ അഭ്യർത്ഥിച്ചു എന്നും ഒരു ചെറിയ ചടങ്ങായി നടത്തിയാൽ മതി എന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹമെന്നും മന്ത്രി റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിൽ അറിയിച്ചു.

ചെറിയ ചടങ്ങ് ആണെങ്കിലും വലിയ ചടങ്ങ് ആണെങ്കിലും പണം വേണമെന്ന് പറഞ്ഞാലും വേണ്ട എന്ന് പറഞ്ഞാലും തങ്ങളെ സംബന്ധിച്ചിടത്തോളം ഇത് സന്തോഷത്തിന്റെ മുഹൂർത്തമാണ് എന്നാണ് മന്ത്രി പറയുന്നത്. കേരളത്തിന്റെ സാംസ്‌കാരിക മേഖലയ്ക്ക് മമ്മൂട്ടി നൽകിയ സംഭാവന വളരെ പ്രോഗീസിവ് ആണെന്ന് സജി ചെറിയാൻ പറയുന്നു. സിനിമാ ജീവിതത്തിന്റെ അമ്പതാം വാർഷികം എന്നത് കൊണ്ട് മാത്രമല്ല മമ്മൂട്ടിയ്ക്ക് ആദരവ് നൽകുന്നത് എന്നും മലയാള സിനിമയ്ക്കും ഇന്ത്യൻ സിനിമയ്ക്കും അദ്ദേഹം നൽകിയ സംഭാവനകൾ മുൻനിർത്തിയാണ് സർക്കാർ അദ്ദേഹത്തെ ആദരിക്കുവാൻ തീരുമാനിച്ചത് എന്നും മന്ത്രി കൂട്ടിച്ചേർത്തു. ഒരു അഭിനേതാവ് എന്ന നിലയിലും ഒരു മനുഷ്യൻ എന്ന നിലയിലും ഏറെ വ്യക്തിത്വം വെച്ച് പുലർത്തുന്നയാളാണ് മമ്മൂട്ടി എന്നും അദ്ദേഹം പറഞ്ഞു.

Advertisement

ഫോട്ടോ കടപ്പാട്: Sabir Photography

Advertisement

Copyright © 2017 onlookersmedia.

Press ESC to close