ബോക്സ് ഓഫീസ് റെക്കോർഡുകൾ തിരുത്തി എഴുതാൻ രാജാ 2..

Advertisement

മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘രാജാ 2’ . 2010ൽ പുറത്തിറങ്ങിയ ‘പോക്കിരിരാജ’ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് ഈ ചിത്രം. മമ്മൂട്ടിയെയും പൃഥ്വിരാജിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി അവതരിപ്പിച്ച ഈ ചിത്രം രണ്ടാം ഭാഗത്തിലേക്ക് കടക്കുമ്പോൾ പൃഥ്വിരാജ് മാത്രം ‘രാജാ 2’ൽ ഉണ്ടായിരിക്കുന്നതല്ല. പുലിമുരുകൻ സംവിധാനം ചെയ്ത വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ വർഷം അനൗൺസ് ചെയ്ത ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായത് അടുത്തിടെയാണ്, ഉദയ് കൃഷ്ണയാണ് രാജാ 2’ ന് വേണ്ടി തിരക്കഥ എഴുതിയിരിക്കുന്നത്. മമ്മൂട്ടി ചിത്രം ‘മാസ്റ്റർപീസിൽ അതിഥി വേഷത്തിൽ ഉദയ് കൃഷ്ണ പ്രത്യക്ഷപ്പെടുകയും രാജാ 2ന് കുറിച്ചു സൂചന നൽകുകയും ചെയ്തിരുന്നു.

‘രാജാ 2’ ന്റെ ചിത്രീകരണം ആഗസ്റ്റ് ആദ്യ വാരം ആരംഭിക്കും. മമ്മൂട്ടിയോടൊപ്പം രണ്ട് നായികമാർ ചിത്രത്തിൽ വേഷമിടുന്നുണ്ട്. ആദ്യ നായികയായിയെത്തുന്നത് അനുശ്രീ ആയിരിക്കും എന്നാൽ രണ്ടാമത്തെ നായികയെ കുറിച്ചു ഒരു വിവരവും പുറത്തുവിട്ടിട്ടില്ല. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന ഫാമിലി എന്റർട്ടയിനരായിരിക്കും ഈ ചിത്രമെന്ന് അടുത്ത റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പോക്കിരിരാജയുടെ തുടർച്ചയല്ല ഈ ചിത്രമെന്ന് വൈശാഖ് മുമ്പ് സ്ഥിതികരിച്ചിട്ടുണ്ട്, രാജാ എന്ന മമ്മൂട്ടി കഥാപാത്രത്തെ മാത്രമാണ് ‘രാജാ 2’ൽ കാണാൻ സാധിക്കുക. മമ്മൂട്ടിയെ കൂടാതെ ഒരു യുവനടനും മമ്മൂട്ടിയോടൊപ്പം പ്രധാന വേഷം കൈകാര്യം ചെയ്യും എന്നാണ് അടുത്ത റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രീ പ്രൊഡക്ഷൻ വർക്കുകൾ അതിവേഗത്തിലാണ് നീങ്ങുന്നത്.

Advertisement

മമ്മൂട്ടി ആന്ധ്രയിൽ ‘യാത്ര’ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ്. അടുത്ത മാസം ഷെഡ്യുൾ പൂർത്തിയാക്കുകയും മാമാങ്കത്തിന്റെ മൂന്നാം ഷെഡ്യുളിൽ ജോയിൻ ചെയ്യും അതിന് ശേഷമായിരിക്കും രാജാ രണ്ടാം ഭാഗത്തിൽ ജോയിൻ ചെയ്യുകയുള്ളൂ. മമ്മൂട്ടിക്ക് ഒരുപാട് ചിത്രങ്ങൾ അണിയറയിലുണ്ട്. മമ്മൂട്ടിയുടെ ഹിറ്റ് ചിത്രങ്ങളുടെ രണ്ടാം ഭാഗം തന്നെയായിരിക്കും ആരാധകർ കൂടുതൽ കാത്തിരിക്കുന്നത്. കോട്ടയം കുഞ്ഞച്ചൻ രണ്ടാം ഭാഗം വിജയ് ബാബു അന്നൗൻസ് ചെയ്യുകയുണ്ടായി, അതുപോലെ തന്നെ ബിഗ് ബി യുടെ രണ്ടാം ഭാഗം അമൽ നീരദും ഉണ്ടാവുമെന്ന് സ്ഥിതികരിച്ചിട്ടുണ്ട്. എന്നാൽ രണ്ട് ചിത്രങ്ങളെയും മറികടന്ന് ആദ്യം ഷൂട്ടിംഗ് ആരംഭിക്കാൻ ഒരുങ്ങുകയാണ് ‘രാജാ 2’.

Advertisement

Copyright © 2017 onlookersmedia.

Press ESC to close