Tuesday, May 30

ചെങ്ങന്നൂർ ഉള്ള ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു മെഗാസ്റ്റാർ മമ്മൂട്ടി..!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

കേരളത്തിലെ ജനങ്ങൾ പ്രളയക്കെടുതിയിൽ നിന്ന് ഇപ്പോൾ കരകയറി കൊണ്ടിരിക്കുകയാണ്. എങ്കിലും കേരളത്തിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ ഇപ്പോഴും ആളുകൾ ഉണ്ട്. പ്രത്യേകിച്ചും പ്രളയം ഏറ്റവും കൂടുതൽ ജീവൻ കവർന്ന ചെങ്ങന്നൂർ- പത്തനംതിട്ട- ആലുവ മേഖലകളിൽ. ഏവരും ഒത്തുചേർന്നു കേരളം പുനർനിർമ്മിക്കുന്നതിന്റെ തിരക്കിലാണ് ഇപ്പോൾ. മലയാള സിനിമയും സിനിമാ താരങ്ങളും എല്ലാ പിന്തുണയുമായി ജനങ്ങൾക്ക് ഒപ്പമുണ്ടെന്നതും ശ്രദ്ധേയമാണ്. അതിന്റെ ഭാഗമായി മെഗാ സ്റ്റാർ മമ്മൂട്ടി കഴിഞ്ഞ ദിവസം ചെങ്ങന്നൂർ ഉള്ള ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കുകയും ജനങ്ങളുമായി നേരിട്ട് ഇടപഴകുകയും ചെയ്തു. മമ്മൂട്ടിയോടൊപ്പം ചെങ്ങന്നൂർ എം എൽ എ സജി ചെറിയാനും നിമ്മാതാവ് ആന്റോ ജോസഫും ഉണ്ടായിരുന്നു. ദുരിതബാധിതർക്ക് എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്താണ് മമ്മൂട്ടി മടങ്ങിയത്.

നേരത്തെ മമ്മൂട്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 15 ലക്ഷം രൂപ സംഭാവന നൽകിയിരുന്നു. അത് കൂടാതെ പറവൂർ മേഖലയിൽ ഉള്ള ദുരിതാശ്വാസ ക്യാമ്പ് അദ്ദേഹം സന്ദർശിക്കുകയും അവർക്കു അവിടെ ആവശ്യമുള്ള സഹായങ്ങൾ എത്തിക്കാൻ അധികൃതരുമായി ചർച്ച ചെയ്തു ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. മമ്മൂട്ടിയുടെ മകനും യുവ താരവുമായ ദുൽകർ സൽമാനും 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. മറ്റൊരു സൂപ്പർ താരമായ മോഹൻലാൽ 25 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തതിനു പുറമെ എം സി ആറുമായി ചേർന്ന് 30 ലക്ഷം രൂപയുടെ വസ്ത്രങ്ങളും കുട്ടനാട്ടിലേക്കു വേറെ 6 ലക്ഷം രൂപയും നൽകി. ഇത് കൂടാതെ വയനാട്ടിലെ ദുരിതമനുഭവിക്കുന്ന 2000 കുടുബങ്ങളുടെ ഒരാഴ്ചത്തെ മുഴുവൻ ചെലവുകളും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഉള്ള വിശ്വ ശാന്തി ഫൗണ്ടേഷൻ ഏറ്റെടുത്തു നടത്തുകയാണ്‌ ഇപ്പോൾ.

Did you find apk for android? You can find new Free Android Games and apps.
Share.

About Author