മധുരരാജയുടെ രാജകീയ തിരിച്ചുവരവ്…

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘രാജാ 2’. പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. 2010ൽ പുറത്തിറങ്ങിയ പോക്കിരിരാജയുടെ രണ്ടാം ഭാഗം എന്ന നിലയിലാണ് വാർത്തകൾ ആദ്യം പുറത്തുവന്നത്, എന്നാൽ രാജ എന്ന കഥാപാത്രത്തെ മാത്രമായിരിക്കും രാജ 2ൽ കാണാൻ സാധിക്കുക എന്നത് തിരകഥാകൃത്ത് ഉദയ് കൃഷ്ണ ഒരു അഭിമുഖത്തിൽ സൂചിപ്പിക്കുകയുണ്ടായി. ആക്ഷന് ഏറെ പ്രാധാന്യം നൽകികൊണ്ട് മാസ്സ് എന്റർട്ടയിനറായിട്ടാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് ഇന്ന് വൈകിട്ട് ഉണ്ടാവുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു.

കാത്തിരിപ്പിന് വിരാമമെന്നപ്പോലെ രാജയുടെ തിരിച്ചു വരവ് സോഷ്യൽ മീഡിയ വൻ ആഘോഷമാക്കി എന്ന് തന്നെ വിശേഷിപ്പിക്കാം. ‘മധുരരാജ’ എന്നാണ് ചിത്രത്തിന് ടൈറ്റിൽ നൽകിയിരിക്കുന്നത്. രാജാ 2 എന്ന ടൈറ്റിലായിരുന്നു ആദ്യം സ്വീകരിച്ചിരുന്നത്, എന്നാൽ സിനിമ പ്രേമികളെ ഞെട്ടിച്ചുകൊണ്ട് മധുരരാജ എന്ന ടൈറ്റിലോട് കൂടി ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിൽ രണ്ട് നായികമാർ ഉണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആദ്യ നായിക അനുശ്രീ ആയിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. രാജാ റാണി യിലൂടെ മലയാളികൾക്ക് സുപരിച്ചതനായ ജയ് ചിത്രത്തിൽ പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെടും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മധുരാജയുടെ ചിത്രീകരണം ആഗസ്റ്റ് 9ന് ആരംഭിക്കും. ചെറായി, ഞാറക്കൽ എന്നിവിടങ്ങളിലായിരിക്കും ചിത്രത്തിന്റെ ആദ്യ ഷെഡ്യുൾ. പുലിമുരുകനിലെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്ത പീറ്റർ ഹെയ്ൻ തന്നെയാണ് മധുരരാജക്ക് വേണ്ടി ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. ഗോപി സുന്ദറാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ഛായാഗ്രഹണം നിർവഹിക്കുന്നത് ഷാജി കുമാറാണ്. എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്യുന്നത് ജോൺ കുട്ടിയാണ്. നെൽസൺ ഐ. പി. ഈ പ്രൊഡക്ഷനന്റെയും യു. ക്കെ പ്രൊഡക്ഷന്റെ ബാനറിൽ നെൽസനാണ് ചിത്രം നിർമ്മിക്കുന്നത്.

Did you find apk for android? You can find new Free Android Games and apps.
Share.

About Author