Wednesday, May 25

നായക സങ്കൽപ്പങ്ങളെ പൊളിച്ചെഴുതി മോഹൻലാലിൻറെ മാത്യു മാഞ്ഞൂരാൻ; ഹൃദയം കൊണ്ട് സ്വീകരിച്ചു മലയാളി പ്രേക്ഷകർ..!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

തൊണ്ണൂറുകളുടെ തുടക്കം മുതലേ മലയാള സിനിമയിലെ നായക സങ്കല്പങ്ങൾ ഒരു പ്രത്യേക ദിശയിലേക്കു മാറി തുടങ്ങുകയായിരുന്നു. മമ്മൂട്ടി, മോഹൻലാൽ എന്നീ താര ശരീരങ്ങൾക്കു അവരിലെ നടനേക്കാൾ പ്രാധ്യാനം ലഭിക്കുകയോ അതോ അവർക്കു ചാർത്തപ്പെടുകയോ ചെയ്തു തുടങ്ങിയ കാലഘട്ടം ആയിരുന്നു അത്. തമിഴ് സിനിമകളിലെ പോലെ മാസ്സ് നായക കഥാപാത്രങ്ങളുടെ ഒരു നീണ്ട നിര മലയാള സിനിമയിൽ എത്താൻ തുടങ്ങി. പക്ഷെ മികച്ച എഴുത്തുകാരും, സംവിധായകരും അത്തരം മാസ്സ് നായകന്മാർക്ക് വരെ കൊടുത്ത ഒരു ക്ലാസ് അന്നും മലയാള സിനിമയെ വേറിട്ട് നിർത്തി.

മംഗലശ്ശേരി നീലകണ്ഠൻ, ആട് തോമ, നരസിംഹ മന്നാഡിയാർ തുടങ്ങി അത്തരം കഥാപാത്രങ്ങൾക്ക് മാസ്സ് പരിവേഷം മാത്രമല്ല ഒരു ക്ലാസും ഉണ്ടായിരുന്നു. അതിൽ തന്നെ മോഹൻലാൽ കഥാപാത്രങ്ങളെ പോലെ ജനങ്ങൾക്കിടയിൽ മാസ്സ് ആയ കഥാപാത്രങ്ങൾ വളരെ കുറവായിരുന്നു. മോഹൻലാലിലെ താരത്തെ അദ്ദേഹത്തിലെ നടനേക്കാൾ ഉപയോഗിക്കാനും വിപണിയുടെ സാദ്ധ്യതകൾ ഉപയോഗിക്കാനുമായി പലരുടെയും ശ്രമം.

അതോടു കൂടി മികച്ച മാസ്സ് കഥാപാത്രങ്ങൾ സൃഷ്ടിച്ചവർ പോലും അതിൽ മോഹൻലാൽ എന്ന നടനെക്കാളും കൂടുതൽ താരത്തെ ഉപയോഗിക്കാൻ ശ്രമിച്ചു. മോഹൻലാൽ എന്ന താരത്തിന്റെ അപ്രമാദിത്യം മലയാള സിനിമയെ വാണിജ്യ വിജയങ്ങളുടെ കൊടുമുടികളിൽ എത്തിച്ചപ്പോഴും മോഹൻലാൽ എന്ന പ്രതിഭയുടെ കഴിവുകൾ ഉപയോഗിക്കാൻ പ്രശസ്തരും പ്രഗത്ഭരും ആയ സംവിധായകർക്ക് പോലും കഴിഞ്ഞില്ല. എന്നാൽ അവിടെയാണ് ബി ഉണ്ണികൃഷ്ണൻ എന്ന സംവിധായകൻ വിജയിച്ചത്.

മാത്യു മാഞ്ഞൂരാൻ എന്ന കഥാപാത്ര സൃഷ്ടിയിൽ ബി ഉണ്ണികൃഷ്ണൻ ശ്രദ്ധിച്ചത് മോഹൻലാൽ എന്ന താരത്തെ മോഹൻലാൽ എന്ന നടൻ കീഴ്പ്പെടുത്തുന്നത് പ്രേക്ഷകർക്ക് കാണിച്ചു കൊടുക്കാൻ ആണ്. അങ്ങനെയാണ് വേണ്ടതെന്ന സന്ദേശവും ബി ഉണ്ണികൃഷ്ണൻ നൽകുന്നു. കാരണം ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടൻ എന്ന് മാത്രമല്ല ലോക സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാൾ നമ്മുടെ മലയാളത്തിൽ ഉള്ളപ്പോൾ അയാളുടെ നടന വൈഭവത്തെ ഒരംശം പോലും ഉപയോഗിക്കാൻ മെനക്കെടാതെ അയാളുടെ ജന സമ്മതിയെ മാത്രം വിറ്റു കാശ് ആക്കാൻ നോക്കിയവർ ആണ് ഇവിടെ പലരും. അതിൽ നിന്നെല്ലാം മാറി സഞ്ചരിച്ചു മലയാളികൾക്ക് അവരുടെ വിസ്മയത്തെ തിരികെ നല്കുകയിരുന്നു ഉണ്ണികൃഷ്ണൻ ചെയ്തത്.

വില്ലനിലെ മാത്യു മാഞ്ഞൂരാൻ ആയി മോഹൻലാൽ ശരീരം കൊണ്ടും മനസ്സ് കൊണ്ടും രൂപം പ്രാപിച്ചപ്പോൾ സംഭവിച്ചത് മോഹൻലാൽ ഉൾപ്പെടെയുള്ള താരങ്ങൾ തൊണ്ണൂറുകൾ മുതൽ ഉണ്ടാക്കിയെടുത്ത താര ശരീരങ്ങളുടെ വാർപ്പ് മാതൃകകളെ മോഹൻലാൽ തന്നെ പൊളിച്ചെഴുതുന്നതാണ്.

ആരാധകരുടെ കയ്യടികളും ആർപ്പു വിളികളും കിട്ടാവുന്ന രംഗങ്ങളും സ്റ്റൈലും ഒരുക്കാനുള്ള സ്കോപ് ഉണ്ടായിരുന്നിട്ടു പോലും അതെല്ലാം വേണ്ടെന്നു വെച് പ്രായത്തിനൊത്ത കഥാപാത്രവും കഥാപാത്രത്തിന് വേണ്ട ശരീര ഭാഷയും നൽകി മോഹൻലാൽ പൂർണ്ണമായും ബി ഉണ്ണികൃഷ്ണന്റെ സങ്കല്പങ്ങൾക്കൊപ്പമോ അതിനു മുകളിലോ നിന്നപ്പോൾ മാത്യു മാഞ്ഞൂരാൻ ജനങ്ങളുടെ ഹൃദയത്തിൽ അനശ്വരമായ ഒരു സ്ഥാനം കണ്ടെത്തി.

ഒരുപക്ഷെ താരം ആധിപത്യം സ്ഥാപിച്ച തന്നിലെ നടനെ തിരിച്ചു താരത്തിന്റെ മുകളിലേക്ക് വീണ്ടും കൊണ്ട് വന്നു, തനിക്കുള്ളിലെ പ്രതിഭയെ മോഹൻലാൽ ഒരിക്കൽ കൂടി കണ്ടെത്തിയത് മാത്യു മാഞ്ഞൂരാനിലൂടെ ആണെങ്കിൽ, ഈ വില്ലനും മാത്യു മാഞ്ഞൂരാനും നാളെ മലയാള സിനിമയിൽ സുവർണ്ണ ലിപികളിൽ രേഖപ്പെടുത്തേണ്ട ഒന്നായി തീരും

Did you find apk for android? You can find new Free Android Games and apps.
Share.

About Author